Home-bannerInternationalNews

കൊവിഡിനെ തടഞ്ഞുനിര്‍ത്താന്‍ ചൈനയ്ക്ക് ആകുമായിരിന്നു; അന്വേഷണം നടത്തണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്കെതിരെ ഗൗരവകരമായ അന്വേഷണം നടത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ്, ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചത്.

ചൈനയുടെ കാര്യത്തില്‍ ഞങ്ങള്‍ സന്തോഷവാന്മാരല്ല. നിലവിലെ അവസ്ഥയിലും ഞങ്ങള്‍ സന്തോഷവാന്മാരല്ല. വൈറസിനെ തടഞ്ഞു നിര്‍ത്താന്‍ ചൈനയ്ക്ക് സാധിക്കുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

വൈറസിനെ തടയുവാന്‍ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ വൈറസ് ലോകം മുഴുവന്‍ പടരില്ലായിരുന്നു വൈറസിനെ ഫലപ്രദമായി തടഞ്ഞു നിര്‍ത്താന്‍ അവരുടെ മുന്‍പില്‍ ഒരുപാട് വഴികളുണ്ടായിരുന്നു. ചൈനയ്ക്കെതിരെ ഗൗരവകരമായ അന്വേഷണം നടത്തുന്നുണ്ടെന്നു അദേഹം വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തിനിടെ കോവിഡ് പ്രതിസന്ധിയില്‍ സമ്ബത്തിക മേഖല തകര്‍ന്ന ജര്‍മനിക്ക് 16,500 കോടി ഡോളര്‍ ചൈന നഷ്ടപരിഹാരമായി നല്‍കണമെന്ന് ഒരു ജര്‍മന്‍ പത്രത്തിന്റെ മുഖപ്രസംഗത്തില്‍ എഴുതിയ കാര്യം മാധ്യമപ്രവര്‍ത്തകന്‍ ട്രംപിനെ ഓര്‍മിപ്പിച്ചു. അമേരിക്കയും അത്തരം കാര്യത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button