തിരുവനന്തപുരം: പ്രവാസികള്‍ക്കുള്ള ധനസഹായ വിതരണം മെയ് ഒന്നു മുതല്‍ ആരംഭിക്കും. നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും ധനസഹായം. ജനുവരി ഒന്നിന് കേരളത്തിലെത്തുകയും വിസാ കാലാവധി കഴിയാതെ മടങ്ങിപ്പോകാന്‍ കഴിയാതിരുന്നവര്‍ക്ക് 5000 രൂപ വിതരണം ചെയ്യും.
മാര്‍ച്ച് 23 ന് ശേഷം കേരളത്തിലുള്ള വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് 5000 രൂപ നല്‍കും. പ്രവാസിക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് 1000 രൂപ നല്‍കും. പ്രവാസി ക്ഷേമനിധി ബോര്‍ഡിലുള്ള കൊവിഡ് ബാധിതര്‍ക്ക് 10,000 രൂപ നല്‍കും.
അതേസമയം, സ്വന്തന പദ്ധതിയില്‍ കൊവിഡ് ഉള്‍പ്പെടുത്തി 10,000 രൂപ ധനസഹായം നല്‍കും. രണ്ടു വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്തശേഷം മടങ്ങിവന്ന് 10 വര്‍ഷമായി കേരളത്തില്‍ കഴിയുന്നവര്‍ക്കാണ് സ്വാന്തന പദ്ധതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News