25.5 C
Kottayam
Monday, September 30, 2024

‘കുടുംബക്കാര്‍ ഒഴിവാക്കിയ പുസ്തകത്തിനും മൂഡ് കീറാത്ത ട്രൗസറിനും വേണ്ടി കാത്ത് നിന്നിട്ടുണ്ട്, കുടുക്ക് ഇല്ലാത്ത ട്രൗസര്‍ കുടുക്ക് ഇടുന്ന ഒട്ടയിലൂടെ വലിച്ച് അരയിലേക്ക് കുത്തി സ്‌കൂളില്‍ പോയിട്ടുണ്ട്’; നിര്‍മല്‍ പാലാഴിയുടെ കുറിപ്പ്

Must read

മലയാളികളുടെ പ്രിയ ഹാസ്യതാരമാണ് നിര്‍മല്‍ പാലാഴി. ടെലിവിഷന്‍ രംഗത്തു നിന്ന് വന്ന് ബിഗ് സ്‌ക്രീനിലും തന്റെ കഴിവ് തെളിയിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോളിതാ നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ കുട്ടിക്കാലത്തെ ജീവിതവുമായി ബന്ധപ്പെടുത്തിയായിരുന്നു നിര്‍മലിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…

മക്കള്‍
കാറില്‍ എന്തേലും തിരക്കിട്ട യാത്രയില്‍ പോവുമ്പോള്‍ കുറുകെ ഒരു പട്ടികുഞ്ഞോ പൂച്ചകുഞ്ഞോ പോയാല്‍ വണ്ടി നിര്‍ത്തി അവര്‍ പോവുന്ന വരേ നോക്കി നില്‍ക്കും കാരണം നമ്മുടെ കുഞ്ഞുങ്ങള്‍ പിച്ചവച്ചു പോവുന്നപോലെ തോന്നും അതുകണ്ടാല്‍.

മോന്‍ നേഴ്സറിയില്‍ പഠിക്കുമ്പോള്‍ അവനെ മാന്തിയത്തിന്റെ പേരില്‍ അത് ചോദിക്കാന്‍ പോയിട്ടുണ്ട്.ഭാര്യവീട്ടില്‍ കുഞ്ഞുങ്ങള്‍ കളിക്കുമ്പോള്‍ അറിയാതെ പറ്റിപോയ ചെറിയ പരിക്കുകള്‍ക്ക് ഭയങ്കര പ്രേശ്‌നക്കാരന്‍ ആയിട്ടുണ്ട്.

പത്രത്തില്‍ വായിക്കുന്ന റാഗിങ് ന്യൂസ്‌കള്‍ വായിച്ചു lkg പഠിക്കുന്ന മോനെ ഓര്‍ത്ത് ടെന്‍ഷന്‍ അടിച് ഭ്രാന്തയിട്ടുണ്ട്. ആസിഡന്റ് പറ്റിയപ്പോള്‍ മരണം സംഭവികത്തെ തിരിച്ചു വന്നപ്പോള്‍ ഓര്‍ത്തതും മകനെ കുറിച്ചായിരുന്നു അഥവാ ഞാന്‍ അന്ന് മരിച്ചു പോയിരുന്നേല്‍ എന്റെ മോന്‍ ഒരു കാഴ്ചക്കാരന്‍ ആയി നോല്‍ക്കേണ്ടി വരില്ലായിരുന്നോ.. അവന്റെ അച്ഛന്റെ യാത്ര, മറ്റുള്ള കുട്ടികളള്‍ക്ക് അച്ചന്മാര്‍ സ്‌നേഹപൂര്‍വം വാങ്ങി കൊടുക്കുന്ന കളിപ്പാട്ടങ്ങള്‍, മുട്ടായികള്‍,കുപ്പായങ്ങള്‍,പുസ്തകങ്ങള്‍…അങ്ങനെ അങ്ങനെ എല്ലാം ഒരു അച്ഛനോട് പറയുന്ന സ്വാതന്ത്രത്തില്‍ ആരോട് പറയുവാന്‍ കഴിയും.ഒരു പക്ഷെ ഭാര്യക്ക് വീട്ടുകാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധം കൊണ്ടോ അവര്‍ക്ക് വേറെ ഒരു ജീവിതം വേണം എന്ന ആഗ്രഹം കൊണ്ടോ വേറെ ഒരു വിവാഹം കഴിക്കാം പക്ഷെ മ്മളെ മക്കളെ നമ്മള്‍ നോക്കുമ്പോലെ വേറെ ഒരാള്‍ക്കും സ്‌നേഹിക്കാന്‍ കഴിയില്ല.
മറ്റ് എന്തിനേക്കാള്‍ തകര്‍ത്തു പോയിട്ടുണ്ട് പല വാര്‍ത്തകളും കേക്കുമ്പോള്‍ തൊടുപുഴയിലെ അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയുടെ രഹസ്യ കാമുകന്റെ പീഡനം കൊണ്ടു മരിച്ച ആ കുഞ്ഞു മോന്‍,കാമുകന്റെ കൂടെ ജീവിക്കുവാന്‍ ഉള്ള ആഗ്രഹം കൊണ്ട് കടല്‍ ഭിത്തിയില്‍ ഒരു ജീവന്‍ ഒടുങ്ങിയ കുഞ്ഞു മോള്‍…അങ്ങനെ അങ്ങനെ നമ്മുടെ കേരളത്തിലും പുറത്തും ആയി എത്രയെത്ര കുഞ്ഞുങ്ങള്‍.

ഞാന്‍ ഉള്‍പ്പെടെ എന്റെ കുട്ടികാലത്ത് ജീവിച്ചവര്‍ ഒരു മുട്ടായിക്കുവണ്ടി കൊതിച്ചിട്ടുണ്ട്,അടുത്ത വീട്ടിലെ കുട്ടികള്‍ ഇടുന്ന വിലകൂടിയ നല്ല മണമുള്ള കുപ്പായത്തിന് കൊതിച്ചിട്ടുണ്ട്,കളിപാട്ടങ്ങള്‍ക്ക് കൊതിച്ചിട്ടുണ്ട്, കുടുംബകാര്‍ ഒഴിവാക്കിയ പുസ്തകത്തിനും മൂഡ് കീറാത്ത ട്രൗസറിനും വേണ്ടി കാത്ത് നിന്നിട്ടുണ്ട്. കുടുക്ക് ഇല്ലാത്ത ട്രൗസര്‍ കുടുക്ക് ഇടുന്ന ആ ഒട്ടയിലൂടെ വലിച്ച് അരയിലേക്ക് കുത്തി സ്‌കൂളില്‍ പോയിട്ടുണ്ട്,സ്‌കൂളിലെ കഞ്ഞിയും ചെറുപയറും പള്ളനിറച്ചും കഴിച്ചിട്ടുണ്ട്, സ്‌കൂള്‍ വിട്ട് വരുമ്പോള്‍ ചയപീടികയിലെ ഉള്ളിവട ഉണ്ടാക്കുന്ന മണം വയേല്‍ വെള്ളം നിറക്കുക അല്ലാതെ വാങ്ങാന്‍ 1 രൂപ ഇല്ലാതെ വീട്ടില്‍ പോയിട്ടുണ്ട്.
എന്റെ സുഹൃത്ത് പറഞ്ഞ ഒരു കഥ ഉണ്ട് അവന്റെ വീട്ടില്‍ 12 അംഗങ്ങള്‍ ഉണ്ട് വായിച്ചി (ഉപ്പ) ഒരു പേകറ്റ് റോട്ടി വാങ്ങിയാല്‍ പൊട്ടിച്ചു മേലേക്ക് ഏറിയും കിട്ടുനോര്‍ക്ക് എടുക്കാം.ഇപ്പൊ അതൊരു തമാശ കഥ ആയിരിക്കാം പക്ഷെ എന്റെ ഓര്‍മ്മയിലെ ദാരിദ്ര്യത്തിന്റെ extreme ആണ് അതൊക്കെ.

ഇങ്ങനെയൊക്കെ ജീവിച്ചിട്ടും നമ്മള്‍ നമ്മുടെ മക്കള്‍ക്ക് ആ ഗതി വരുത്തതെ നോക്കാറുണ്ട് അത് ദിവസാകൂലി ചെയ്യുന്നവന്‍ ആയാലും ആരായാലും.അതിന്റെ കാരണം ഒരുപക്ഷേ ഈ വഴിയിലൂടെ ഞാന്‍ ഉള്‍പ്പടെ ഉള്ള കൊറേ.. കൊറേ.. ആളുകള്‍ യാത്ര ചെയ്തതുകൊണ്ട് ആയിരിക്കും.മക്കള്‍ ആണ് എല്ലാം…. മക്കള്‍ക്ക് വേണ്ടിയാണ് എല്ലാം ….അല്ലെ..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

Popular this week