ന്യൂനമര്‍ദ്ദം ‘യാസ്’ ചുഴലിക്കാറ്റായി മാറി; 26ന് ശക്തിയാര്‍ജിച്ച് കരയിലേക്ക് ആഞ്ഞടിക്കും
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ‘യാസ്’ ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളതെന്നും, അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതിതീവ്ര ചുഴലിക്കാറ്റായി മരുന്ന് ‘യാസ്’ മേയ് 26ഓടെ കരയിലേക്ക് ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാറ്റിന്റെ സഞ്ചാര പരിധിയില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇല്ലെങ്കിലും ശക്തമായ കടല്‍ക്ഷോഭവും മഴയും ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
തീരമേഖലയില്‍ നിന്ന് ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറെടുത്തിട്ടുണ്ട്.