29.1 C
Kottayam
Sunday, October 6, 2024

12 വര്‍ഷത്തെ രഹസ്യബന്ധം ഭര്‍ത്താവ് തിരിച്ചറിഞ്ഞു; ഭാര്യ ഉള്‍പ്പെട്ട സംഘം ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി

Must read

മുംബൈ: 12 വര്‍ഷത്തെ രഹസ്യബന്ധം ഭര്‍ത്താവ് തിരിച്ചറിഞ്ഞതോടെ ഭാര്യ ഉള്‍പ്പെടെ ഏഴംഗസംഘം ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബദന്‍പുര്‍ സ്വദേശിയായ അശോക് ജാദവ് (50) ആണ് കൊല്ലപ്പെട്ടത്. അശോകിന്റെ ഭാര്യ രഞ്ജനയും (36) ബന്ധുവായ രാംപ്രസാദ് ജാദവ് (32) ഉം തമ്മിലുള്ള രഹസ്യബന്ധം അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

രഞ്ജനയും രാംപ്രസാദും കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഫോണില്‍ കൂടി ഇവര്‍ നടത്തിയ സംഭാഷണം അശോകിന് ലഭിച്ചതോടെയാണ് ഇവരുടെ അവിഹിത ബന്ധം പുറത്തറിഞ്ഞത്. ഇതേതുടര്‍ന്ന് അശോക് പതിവായി രഞ്ജനയെ ചോദ്യം ചെയ്തോടെ അശോകിനെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് രഞ്ജന എത്തുകയായിരുന്നു. രാംപ്രസാദുമായുള്ള രഹസ്യബന്ധം ഭര്‍ത്താവ് അറിഞ്ഞതായി രഞ്ജന സഹോദരി മീനഭായിയെ (40) അറിയിച്ചു.

ഈ വിവരം മീനഭായി രാംപ്രസാദിനെ അറിയിക്കുകയും മൂവരും ചേര്‍ന്ന് വാടക കൊലയാളിയുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തു. വാടക കൊലയാളിയായ സന്തോഷ് പവാര്‍ (40) രണ്ട് ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. കൊലപാതകത്തിനായി രഞ്ജനയുടെ സ്വര്‍ണം വിറ്റ് കിട്ടിയ 17,000 രൂപ സന്തോഷിന് കൈമാറുകയും ചെയ്തു.

രഞ്ജനയുടെ സഹോദരി മീനഭായി ആണ് കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തത്. അശോകുമായി ഇവര്‍ ഫോണില്‍ സംസാരിക്കുകയും നേരില്‍ കാണണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.

ഇതേതുടര്‍ന്ന് ഗ്രാമത്തിലെത്തിയ അശോകുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയും വീടിനോട് ചേര്‍ന്ന ആളൊഴിഞ്ഞ പ്രദേശത്തേക്ക് അശോകിനെ കൂട്ടിക്കൊണ്ട് പോയി വാടക കൊലയാളിയായ സന്തോഷ് പവാര്‍ അടക്കമുള്ളവര്‍ അശോകിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപ്പെടുത്തിയ ശേഷം അശോകിന്റെ മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപെടുകയായിരുന്നു. അതേസമയം, പോലീസ് അശോകിന്റെ മൃതദേഹം കണ്ടെത്തിയതോടെ നടത്തിയ അനേഷണത്തിലാണ് ഏഴംഗസംഘം പോലീസ് പിടിയിലായത്. വാടക കൊലയാളിയായ സന്തോഷിനെ സഹായിച്ച ബാപൂര്‍ ഗോപാല്‍ (37), അരുണ്‍ നാഗ്രെ, ശ്യാം താംബെ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടിത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

മുംബൈ: ഇരുനില കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം...

കൊച്ചി കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ...

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

Popular this week