25.7 C
Kottayam
Tuesday, October 1, 2024

സി.പി.എം മന്ത്രിമാരായി; എം.ബി രാജേഷ് സ്പീക്കര്‍, വീണാ ജോര്‍ജും മുഹമ്മദ് റിയാസും മന്ത്രിമാര്‍

Must read

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ സി.പി.എം. മന്ത്രിമാരെ തീരുമാനിച്ചു. രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്. സി.പി.എം. സംസ്ഥാന സമിതി അംഗീകരിച്ച പട്ടികയിലെ ഏറ്റവും പ്രത്യേക ശൈലജയ്ക്കും ഇടമില്ല എന്നുള്ളതാണ് കേന്ദ്രകമ്മിറ്റിയില്‍ നിന്ന് എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും മന്ത്രിമാരായി.

സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി. രാജീവിനും കെ.എന്‍. ബാലഗോപാലിനും ഇടം ലഭിച്ചു. യഥാര്‍ഥത്തില്‍ ഒരു തലമുറമാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ് മന്ത്രിപ്പട്ടിക. ഡി.വൈ.എഫ്.ഐ. പ്രതിനിധിയായി പി.എം. മുഹമ്മദ് റിയാസ് മന്ത്രിയായപ്പോള്‍ മുന്‍ എം.പി. കൂടിയായ എം.ബി. രാജേഷ് സ്പീക്കറാകുന്നു.

ഒന്നാം പിണറായി മന്ത്രിസഭയിലും താരതമ്യേന ചെറുപ്പക്കാരനായ ശ്രീരാമകൃഷ്ണനെ സ്പീക്കറാക്കി. കഴിഞ്ഞ മന്ത്രിസഭയിലെ രണ്ടാം പിണറായി മന്ത്രിസഭയിലും രണ്ട് വനിതകള്‍ക്ക് ഇടം ലഭിച്ചു.

സി.പി.എം. മന്ത്രിമാര്‍:

1. എം.വി. ഗോവിന്ദന്‍
2. കെ. രാധാകൃഷ്ണന്‍
3. കെ.എന്‍. ബാലഗോപാല്‍
4. പി. രാജീവ്
5. വി.എന്‍. വാസവന്‍
6. സജി ചെറിയാന്‍
7. വി. ശിവന്‍കുട്ടി
8. മുഹമ്മദ് റിയാസ്
9. ആര്‍. ബിന്ദു
10. വീണ ജോര്‍ജ്
11 വി. അബ്ദുറഹ്മാന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലൈംഗികബന്ധത്തിനിടെ 23കാരിക്ക് ദാരുണാന്ത്യം, അപകടം സംഭവിച്ചത് ഹോട്ടല്‍മുറിക്കുള്ളില്‍

അഹമ്മദാബാദ്: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23കാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യഭാഗത്ത് നിന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സംഭവത്തില്‍ 26കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായപ്പോള്‍ കൃത്യസമയത്ത്...

ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതം; കേരളത്തിന് 145.60 കോടി മാത്രം

ഡല്‍ഹി: രാജ്യത്ത് നടന്ന പ്രകൃതി ദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്....

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

വീട്ടിൽ നിർത്തിയിട്ട ആക്ടീവ നട്ടുച്ചയ്ക്ക് അടിച്ചു മാറ്റി കള്ളൻമാർ; ദൃശ്യങ്ങള്‍ പൊലീസിന്, അന്വേഷണം

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവാവിന്റെ സ്കൂട്ടറുമായി പട്ടാപ്പകല്‍ മോഷ്ടാക്കൾ കടന്നു. എളേറ്റിൽ വട്ടോളി ചെറ്റക്കടവ് ചെറുകര നിസ്താറിന്റെ കെഎൽ 57 എൽ 6530 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറാണ് രണ്ട് പേർ മോഷ്ടിച്ചത്....

രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം...

Popular this week