കണ്ണൂര്‍: കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസിലാണ് സംഭവം. ടാങ്കറില്‍നിന്ന് വാതകം ചോരുന്നതായി അഗ്നിശമനസേന അറിയിച്ചു. ഈ സാഹചര്യത്തില്‍ പ്രദേശത്തുനിന്ന് ആളുകളെ പോലീസ് ഒഴിപ്പിക്കുകയാണ്.
അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് ടാങ്കര്‍ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അമിത വേഗതയില്‍ എത്തിയ വാഹനമാണ് മറിഞ്ഞതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നേരത്തെ പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News