KeralaNews

ആര്‍ ബാലകൃഷ്ണ പിള്ളയുടെ നില ഗുരുതരം

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്-ബി സ്ഥാപക നേതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിള്ളയുടെ ആരോഗ്യ നില ഗുരുതരം. ആശുപത്രിയിൽ പ്രപ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി തീർത്തും മോശമായതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ടാണ് പിള്ളയെ കൊട്ടാരക്കര വിജയാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസമാണ് പ്രധാന പ്രശ്നം. രാത്രിയോടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെ തീർത്തും അവശ നിലയിലായി. തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റാൻ ആലോചനയുണ്ട്. ഒരു മാസം മുൻപും ആരോഗ്യനില വിഷളായിരുന്നു.എന്നാൽ പിന്നീട് വീട്ടിലെത്തി തിരഞ്ഞെടുപ്പ് ചർച്ചകളിൽ പങ്കെടുത്തിരുന്നു. ഉറ്റ ബന്ധുക്കള്‍ ഉള്‍പ്പടെയുളളവര്‍ അദ്ദേഹത്തോടൊപ്പമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button