KeralaNews

ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കേന്ദ്രത്തിന് എതിരായ എല്‍.ഡി.എഫ് സമരത്തില്‍; വിവാദം

കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ എല്‍.ഡി.എഫ് സമരത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു. തൃപ്പൂണിത്തുറ കെ.എ.പി ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയ എ സി അരവിന്ദന്‍ ആണ് കേന്ദ്രത്തിന് എതിരായ സമരത്തില്‍ പങ്കെടുത്തത്.

ഇദ്ദേഹം കുടുംബസമേതം സമരത്തില്‍ പങ്കെടുക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടികളുടെ ഇഷ്ടപ്രകാരമാണ് ഫോട്ടോ എടുത്തതെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം.

സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് സമരത്തില്‍ പങ്കെടുത്തത്. ചട്ട ലംഘനം ആരോപിച്ച് മുന്‍ പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഡിജിപിക്കും മറ്റ് ഉന്നതോദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button