കോഴിക്കോട്: തനിക്ക് ലഭിച്ച സ്‌കോളര്‍ഷിപ്പ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി ബിരുദ വിദ്യാര്‍ഥിനി. പാറമ്മല്‍ മംഗലത്ത് വിജയന്‍, പ്രീജ ദമ്പതികളുടെ മകള്‍ സ്റ്റെഫി വിജയനാണ് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി കിട്ടിയ സ്‌കോളര്‍ഷിപ്പ് തുകയായ 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സംഭാവന വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡ് മെമ്പര്‍ എ.വി അനില്‍കുമാര്‍ ഏറ്റു വാങ്ങി. സ്റ്റെഫിയുടെ മാതൃക നാട്ടില്‍ അഭിനന്ദന പ്രവാഹം സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഗപ്പി മല്‍സ്യം വിറ്റുകിട്ടിയ 1190 രൂപ വാക്‌സിന്‍ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ ഒമ്പതാം ക്ലാസുകാരിയും ശ്രദ്ധേ നേടിയിരരിന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കൊല്ലം ഓടനാവട്ടം സ്വദേശി കല്യാണിയാണ് ഗപ്പികളെ വിറ്റുകിട്ടിയ തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.
കഴിഞ്ഞ ലോക് ഡൗണ്‍ കാലത്താണ് കല്യാണി സാരിയും, ഗപ്പിയും വളര്‍ത്തല്‍ തുടങ്ങിയത്. പ്രദേശത്തെ കൂട്ടുകാരുടെ വീടുകളിലെത്തി ആണ് കല്യാണി ഗപ്പി മീനുകളെ നല്‍കിയത്. മൂന്നു മീനിന് 10 രൂപ എന്ന നിലയ്ക്കാണ് കല്യാണി ഗപ്പികളെ വിറ്റത്. കഴിഞ്ഞ ദിവസം 780 രൂപയും ഇന്ന് 410 രൂപയുമാണ് കല്യാണി ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. വെളിയം ടി വി ടി എം എച്ച് എസ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയും കട്ടയില്‍ ബാലസംഘം ഇ എം എസ് ഗ്രന്ഥശാല യൂണിറ്റ് സെക്രട്ടറിയുമാണ് കല്യാണി.