26.1 C
Kottayam
Wednesday, October 2, 2024

ട്രെയിനിലെ ഭക്ഷണം ഇനി വിശ്വസിച്ച് കഴിക്കാം; പാചകം ഇനിമുതല്‍ ലൈവായി കാണം!

Must read

മുംബൈ: ട്രെയിനിലെ ഭക്ഷണം ഇനി മുതല്‍ യാത്രക്കാര്‍ക്ക് വിശ്വസിച്ച് കഴിക്കാം. ട്രെയിനില്‍ ഭക്ഷണം ഉണ്ടാക്കുന്നത് യാത്രക്കാര്‍ക്ക് നേരിട്ട് കാണാനാണ് റെയില്‍വെ സൗകര്യമൊരുക്കുന്നത്. മുംബൈ-ഡല്‍ഹി രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളില്‍ ഇതു പരീക്ഷണാര്‍ഥം നടപ്പാക്കിത്തുടങ്ങി. മറ്റു വണ്ടികളിലേക്കും വ്യാപിപ്പിക്കുമെന്നാണ് ഐആര്‍സിടിസി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ട്രെയിനില്‍ നിന്ന് വാങ്ങുന്ന ഭക്ഷണപ്പൊതിയുടെ പുറത്ത് ഡൈനാമിക് ക്യുആര്‍ കോഡ് പതിപ്പിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. ഇതു യാത്രക്കാര്‍ തങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ‘സ്‌കാന്‍’ ചെയ്താല്‍ അടുക്കളയില്‍ നടക്കുന്ന പാചകദൃശ്യങ്ങള്‍ തത്സമയം കാണാന്‍ കഴിയും. അടുക്കളയില്‍ ഘടിപ്പിച്ച ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളാണ് യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍ എത്തുക.

നേരത്തെ ‘ബുക്ക്’ ചെയ്യുന്ന ഭക്ഷണപ്പൊതികളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഡൈനാമിക് ക്യുആര്‍ കോഡ് പതിക്കുകയുള്ളൂ. ”ബാര്‍ കോഡ് വഴിയോ സാധാരണ ക്യുആര്‍ കോഡ് വഴിയോ ഉത്പന്നത്തിന്റെ വിവരങ്ങള്‍ മാത്രമേ ഇതിലൂടെ ലഭ്യമാകുകയുള്ളൂ. ജൂലൈ അവസാനത്തോടെ ഇതിന്റെ പരീക്ഷണഘട്ടം അവസാനിക്കുമെന്നും ഓഗസ്റ്റ് ആദ്യവാരത്തില്‍ തന്നെ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐആര്‍സിടിസി ഉദ്യോഗസ്ഥനായ സഞ്ജയ് ചക്രവര്‍ത്തി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

റെക്കോഡ് വില്‍പ്പന, ഓണം ബമ്പറില്‍ സര്‍ക്കാരിന് കോളടിച്ചു;ഇതുവരെ കിട്ടിയത് 274 കോടി രൂപ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത്...

ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം: മലയാളി യുവാവ് അയർലൻഡിൽ അറസ്റ്റിലായി

ഡബ്ലിന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിന് സമീപം ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍. ആന്‍ട്രിം ഓക്ട്രീ ഡ്രൈവില്‍ താമസിക്കുന്ന ജോസ്മോന്‍ പുഴക്കേപറമ്പില്‍ ശശി (ജോസ്മോന്‍ പി എസ് -...

Popular this week