25.5 C
Kottayam
Monday, September 30, 2024

നേരിട്ടുള്ള ഏറ്റുമുട്ടലില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ ചതിയും ഗൂഢാലോചനയും; തെളിവുകള്‍ നിരത്തി അഭിഭാഷകന്റെ കുറിപ്പ്

Must read

കൊച്ചി: മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിനെതിരെ ചതിയും ഗൂഢാലോചനയും നടത്തിയതായി തെളിവുകള്‍ പുറത്ത്. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് ചതിയിലൂടെ കെ.ടി ജലീലിനെ പുറത്താക്കാന്‍ ചരട് വലികള്‍ നടത്തിയത്. അഡ്വ. ജാബിര്‍ ആണ് തെളിവുകള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കിട്ടിരിക്കുന്നത്.

മണ്ണിട്ട് മൂടപ്പെട്ടുവെന്ന് കരുതിയ അഭയ കേസ് വെളിച്ചത്ത് കൊണ്ടുവരപ്പെട്ടിട്ടുണ്ടെങ്കില്‍ ജലീലിനെതിരായ നിഗൂഢ നീക്കങ്ങളുടെ ചുരുളുകളും ഒരു നാള്‍ അഴിയും. 2006 ല്‍ കുറ്റിപ്പുറത്ത് ലീഗിന്റെ മസ്തകം പിളര്‍ത്തി കുഞ്ഞാലിക്കുട്ടിയെ തോല്‍പിച്ചതിന്റെ പക അവര്‍ തീര്‍ത്തത് അതീവ ഗുരുതരമായ ഗൂഢാലോചന നടത്തിയാണെന്ന് ജാബിര്‍ കുറിക്കുന്നു.

കെ.ടി. ജലീലിനെതിരായ പരാതി ലോകായുക്തയില്‍ ലഭിക്കുന്നത് 26.1.2019 ലാണ്. പ്രസ്തുത പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരുമോ എന്ന കാര്യം തീരുമാനിക്കാന്‍ കോടതി എടുത്തതാകട്ടെ ഒന്നര വര്‍ഷം. അതു കഴിഞ്ഞ് കേസ് പേസ്റ്റ് ചെയ്തത് 25.3.2021 ന്. അന്നുതന്നെ ലോകായുക്ത പരാതിക്കാരന്റെ വക്കിലിന്റെ സൗകര്യം മാത്രം പരിഗണിച്ച് തൊട്ടടുത്ത ദിവസം 26.1.2019 ന് വാദം കേള്‍ക്കാന്‍ തീരുമാനിക്കുന്നു. ഈ സമയത്ത് കോടതിയിലുണ്ടായിരുന്ന സ്പെഷല്‍ ഏജ ഈ കേസില്‍ ഒന്നും രണ്ടും കക്ഷികള്‍ക്ക് വേണ്ടി ഹാജരാകേണ്ട ചുമതല സ്പെഷല്‍ അറ്റോര്‍ണിക്കാണെന്നും കോടതിയില്‍ അക്കാര്യം പറയാന്‍ അദ്ദേഹം തന്നെ ചുമതപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

എന്നാല്‍ ലോകായുക്ത അതു കേട്ട ഭാവം പോലും നടിച്ചില്ല. നിശ്ചയിച്ച പ്രകാരം പരാതിക്കാരന്റ വക്കീല്‍ ജോര്‍ജ് പൂന്തോട്ടം വന്ന് 26.3.2021 ന് വന്ന് വാദിക്കുന്നു. മൈനോരിറ്റി ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വക്കീല്‍ അഡ്വ: കാളീശ്വരം രാജിന് വരാനുള്ള അസൗകര്യം അറിയിച്ചപ്പോള്‍ 30.3.2021 ന് അദ്ദേഹത്തിന് സമയം കൊടുത്തു. കക്ഷിക്ക് വേണ്ടി ഉഏജ ക്ക് ഹാജരാകാന്‍ സമയം അനുവദിക്കണമെന്ന ഗവ: പ്ലീഡറുടെ അഭ്യര്‍ത്ഥന ലോകായുക്ത നിരാകരിക്കുകയും ചെയ്തു.

30.3.2021 ന് കോര്‍പ്പറേഷന്റെ വക്കീലായ കാളീശ്വരം രാജ് ഹാജരായി തന്റെ വാദങ്ങള്‍ നിരത്തി. രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ഈ കേസില്‍ ധൃതി പിടിച്ച് ഒരു തീരുമാനമെടുക്കരുതെന്നും കാളീശ്വരം രാജ് ലോകായുക്തയെ ബോധിപ്പിച്ചു. ആദ്യഘട്ടത്തില്‍ നല്ല ഇടപെടലുകള്‍ നടത്തിയിരുന്ന ഉപലോകായുക്ത കേസിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ നിശബ്ദമാകുന്ന കാഴ്ചയാണ് കണ്ടത്. അങ്ങിനെയാണ് കേസ് 9.4.2021 ന് വിധി പറയാന്‍ മാറ്റിവെച്ചതും അന്നേ ദിവസം പ്രമാദമായ വിധി പ്രസ്താവന പുറത്തുവന്നതും. മുന്‍ ഡഉഎ മന്ത്രിമാരുടേതുള്‍പ്പടെ നിരവധി കേസുകള്‍ വര്‍ഷങ്ങളായി ലോകായുക്തയില്‍ കെട്ടിക്കിടക്കവെയാണ് കേവലം രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു കേസ് അഡ്മിറ്റ് ചെയ്ത് വാദം പൂര്‍ത്തിയാക്കി സര്‍ക്കാരിനും മന്ത്രിക്കും പറയാനുള്ളത് കേള്‍ക്കാതെ ലോകായുക്ത അന്തിമ വിധി പറഞ്ഞത്. ഇത് ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ ചരിത്രത്തിലെ ആദ്യ സംഭവമാകുമെന്നും ജാബിര്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ജലീലിനെതിരെ ഗൂഢാലോചന നടന്നു. തെളിവുകള്‍ പുറത്ത്.
———

നേരിട്ടുള്ള ഏറ്റുമുട്ടലില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ ചതിയും ഗൂഢാലോചനയും നടത്തി കെ.ടി. ജലീലിനെ മൂക്കില്‍ വലിച്ച് കളയാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെയും പരിവാരങ്ങളുടെയും ലക്ഷ്യമെങ്കില്‍ ആ പൂതി മനസ്സില്‍ വെച്ചാല്‍ മതി. മണ്ണിട്ട് മൂടപ്പെട്ടുവെന്ന് കരുതിയ അഭയ കേസ് വെളിച്ചത്ത് കൊണ്ടുവരപ്പെട്ടിട്ടുണ്ടെങ്കില്‍ ജലീലിനെതിരായ നിഗൂഢ നീക്കങ്ങളുടെ ചുരുളുകളും ഒരു നാള്‍ അഴിയും. 2006 ല്‍ കുറ്റിപ്പുറത്ത് ലീഗിന്റെ മസ്തകം പിളര്‍ത്തി കുഞ്ഞാലിക്കുട്ടിയെ തോല്‍പിച്ചതിന്റെ പക അവര്‍ തീര്‍ത്തത് അതീവ ഗുരുതരമായ ഗൂഢാലോചന നടത്തിയാണ്.

ജലീലിനെ പുറത്താക്കാന്‍ പതിനെട്ടടവും പയറ്റിയിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന നിരാശയാണ് മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറിയെ ഉപയോഗിച്ച് നടത്തിയ കരുനീക്കങ്ങളെന്ന് ജലീലിനെതിരായ വിധിയിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാക്കാം. കെ.ടി. ജലീലിനെതിരായ പരാതി ലോകായുക്തയില്‍ ലഭിക്കുന്നത് 26.1.2019 ലാണ്. പ്രസ്തുത പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരുമോ എന്ന കാര്യം തീരുമാനിക്കാന്‍ കോടതി എടുത്തതാകട്ടെ ഒന്നര വര്‍ഷം. അതു കഴിഞ്ഞ് കേസ് പേസ്റ്റ് ചെയ്തത് 25.3.2021 ന്. അന്നുതന്നെ ലോകായുക്ത പരാതിക്കാരന്റെ വക്കിലിന്റെ സൗകര്യം മാത്രം പരിഗണിച്ച് തൊട്ടടുത്ത ദിവസം 26.1.2019 ന് വാദം കേള്‍ക്കാന്‍ തീരുമാനിക്കുന്നു. ഈ സമയത്ത് കോടതിയിലുണ്ടായിരുന്ന സ്‌പെഷല്‍ GP ഈ കേസില്‍ ഒന്നും രണ്ടും കക്ഷികള്‍ക്ക് വേണ്ടി ഹാജരാകേണ്ട ചുമതല സ്‌പെഷല്‍ അറ്റോര്‍ണിക്കാണെന്നും കോടതിയില്‍ അക്കാര്യം പറയാന്‍ അദ്ദേഹം തന്നെ ചുമതപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. എന്നാല്‍ ലോകായുക്ത അതു കേട്ട ഭാവം പോലും നടിച്ചില്ല. നിശ്ചയിച്ച പ്രകാരം പരാതിക്കാരന്റ വക്കീല്‍ ജോര്‍ജ് പൂന്തോട്ടം വന്ന് 26.3.2021 ന് വന്ന് വാദിക്കുന്നു. മൈനോരിറ്റി ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വക്കീല്‍ അഡ്വ: കാളീശ്വരം രാജിന് വരാനുള്ള അസൗകര്യം അറിയിച്ചപ്പോള്‍ 30.3.2021 ന് അദ്ദേഹത്തിന് സമയം കൊടുത്തു. കക്ഷിക്ക് വേണ്ടി DGP ക്ക് ഹാജരാകാന്‍ സമയം അനുവദിക്കണമെന്ന ഗവ: പ്ലീഡറുടെ അഭ്യര്‍ത്ഥന ലോകായുക്ത നിരാകരിക്കുകയും ചെയ്തു.

30.3.2021 ന് കോര്‍പ്പറേഷന്റെ വക്കീലായ കാളീശ്വരം രാജ് ഹാജരായി തന്റെ വാദങ്ങള്‍ നിരത്തി. രാഷ്ട്രീയ താല്‍പര്യത്തോടെയുള്ള ഈ കേസില്‍ ധൃതി പിടിച്ച് ഒരു തീരുമാനമെടുക്കരുതെന്നും കാളീശ്വരം രാജ് ലോകായുക്തയെ ബോധിപ്പിച്ചു. ആദ്യഘട്ടത്തില്‍ നല്ല ഇടപെടലുകള്‍ നടത്തിയിരുന്ന ഉപലോകായുക്ത കേസിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ നിശബ്ദമാകുന്ന കാഴ്ചയാണ് കണ്ടത്. അങ്ങിനെയാണ് കേസ് 9.4.2021 ന് വിധി പറയാന്‍ മാറ്റിവെച്ചതും അന്നേ ദിവസം പ്രമാദമായ വിധി പ്രസ്താവന പുറത്തുവന്നതും. മുന്‍ UDF മന്ത്രിമാരുടേതുള്‍പ്പടെ നിരവധി കേസുകള്‍ വര്‍ഷങ്ങളായി ലോകായുക്തയില്‍ കെട്ടിക്കിടക്കവെയാണ് കേവലം രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു കേസ് അഡ്മിറ്റ് ചെയ്ത് വാദം പൂര്‍ത്തിയാക്കി സര്‍ക്കാരിനും മന്ത്രിക്കും പറയാനുള്ളത് കേള്‍ക്കാതെ ലോകായുക്ത അന്തിമ വിധി പറഞ്ഞത്. ഇത് ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ ചരിത്രത്തിലെ ആദ്യ സംഭവമാകും.

കെ.ടി. ജലീലിന്റെ വിഷയത്തില്‍ പല അപവാദ പ്രചരണങ്ങളുടെ കാര്യത്തിലെന്ന പോലെ ഇക്കാര്യത്തിലും അന്തിമ വിജയം സത്യത്തിനു തന്നെയാകും. നീതി ദേവതയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചവര്‍ക്ക് നീതി പീഠങ്ങളും കാലവും മാപ്പു നല്‍കില്ല. സത്യമേവ ജയതേ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week