KeralaNews

എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം, ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാമെന്ന് വി.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും ഭരണപരിഷ്‌കാര ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍. കൂട്ടു ചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്രം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്നും വി എസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയമുള്ളവരേ,

കുറെയേറെ ദിവസങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ, പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനകം പൊതു പരിപാടികളില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാടിനെ നടുക്കിയ കൊറോണ വൈറസിന്റെ വ്യാപനം ഒരു ഭീഷണിയായി നിലനില്‍ക്കുന്നതിനാല്‍, എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടാവും എന്ന് കരുതുന്നു. കൂട്ടു ചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്രം പരമാവധി പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button