25.5 C
Kottayam
Monday, September 30, 2024

എ സര്‍ട്ടിഫിക്കറ്റ് ആണെന്ന അമിത പ്രതീക്ഷയില്‍ വന്നാല്‍ തന്റെ കാലും തുടയുമൊക്കെ കണ്ടിട്ടുപോകാം; കപടസദാചാരത്തിനെതിരെ ടൊവിനോ

Must read

കൊച്ചി:വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ യുവതാരമാണ് ടോവിനോ. സിനിമയിലെ വയന്‍സ് രംഗങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ ഉമ്മ വയ്ക്കുമ്പോള്‍ മുഖം മൂടുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും സിനിമയിലെ ഇടപഴകല്‍ രംഗങ്ങള്‍ കാണുമ്പോള്‍ നെറ്റിചുളിയ്ക്കുന്നത് കപടസദാചാരമാണെന്നും പറയുകയാണ് താരം. തന്റെ ഏറ്റവും പുതിയ ചിത്രമായ കളയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.

നായകനും നായികയും അടുത്തിടപിഴകുന്ന രംഗങ്ങളില്‍ നടീനടന്‍മാരെ മുറിയ്ക്കുള്ളിലാക്കി ക്യാമറ ഓണ്‍ ചെയ്ത് എന്തെങ്കിലും ചെയ്തോ എന്ന് പറഞ്ഞ് സംവിധായകന്‍ ഓടുകയല്ല പത്തമ്പതു പേരുടെ മുന്നിലാണ് റൊമാന്റിക് രംഗങ്ങള്‍ ഷൂട്ടുചെയ്യുന്നത്. ഈ സമയത്ത് പ്രത്യേകം വികാരമൊന്നും തോന്നേണ്ടതില്ല. ലിപ്പ് ലോക്ക് രംഗങ്ങളും മറ്റും സിനിമയില്‍ ഉള്‍പ്പെടുത്തുന്നത് ഭാര്യയ്ക്ക് കുഴപ്പമുണ്ടോയെന്നും മറ്റും അഭിമുഖങ്ങളില്‍ ചോദിയ്ക്കുന്നത് വിഢിത്തമാണെന്നും ടൊവിനോ പറഞ്ഞു.

തന്റെ അടുത്ത സുഹൃത്തുകൂടിയായ സംവിധായകന്‍ അഖിലിന്റെ വോയ്സ് ക്ലിപ്പുകള്‍ മാത്രം കേട്ട് അഭിനയിക്കാന്‍ തീരുമാനമെടുത്ത സിനിമയാണ് കളയെന്ന് ടൊവിനോ പറഞ്ഞു. സംഘട്ടന രംഗങ്ങള്‍ക്ക് സിനിമയില്‍ ഏറെ പ്രധാന്യമുണ്ട്. ചിത്രീകരണത്തിനിടെ പരുക്കുപറ്റിയെങ്കിലും കൂടുതല്‍ തീവ്രമായ രംഗങ്ങളാണ് പരുക്കുകള്‍ ഭേദമായ ശേഷം ചിത്രീകരിച്ചത്. വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാത്തിനാല്‍ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.

സംഘട്ടന രംഗങ്ങള്‍ക്കൊപ്പം ഇടപഴകല്‍ രംഗങ്ങളുമുണ്ടാവും. എന്നാല്‍ പൂര്‍ണ്ണമായും കുടുംബകഥയാണ് ചിത്രം പറയുന്നത.് വയലന്‍സ് സെക്സ് രംഗങ്ങളുണ്ടായിരിക്കും. എന്നാല്‍ ലൈംഗിക രംഗങ്ങളുടെ പേരിലല്ല എ സര്‍ട്ടിഫിക്കറ്റ്. എ സര്‍ട്ടിഫിക്കറ്റ് ആണെന്ന അമിത പ്രതീക്ഷയില്‍ സിനിമയ്ക്ക് വന്നാല്‍ തന്റെ കാലും തുടയുമൊക്കെ കണ്ടിട്ടുപോകേണ്ടി വരും. ടൊവിനൊ പറഞ്ഞു.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന ‘കള’ 25 നാണ് റിലീസ് ചെയ്യുന്നത്.താടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തി വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തില്‍ ടൊവിനൊ പ്രത്യക്ഷപ്പെടുന്നത്. ടൊവിനോ തോമസിനൊപ്പം ലാല്‍,ദിവ്യ പിള്ള, ആരിഷ്, മൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ചമന്‍ ചാക്കോ. ശബ്ദ സംവിധാനം ഡോണ്‍ വിന്‍സെന്റ്. അസോസിയേറ്റ് ഡയറക്ടേഴ്!സ് ബാസിദ് അല്‍ ഗസാലി, സജൊ. പബ്ലിസിറ്റി പവിശങ്കര്‍. ജൂവിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസ്, രോഹിത് വി എസ്, അഖില്‍ ജോര്‍ജ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

വരുന്ന തെരെഞ്ഞെടുപ്പിനെ കുറിച്ചും ടൊവിനോ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പടക്കം ഏതു തെരഞ്ഞെുപ്പുകളിലും വ്യക്തികളെ നോക്കിയാവും വോട്ടു ചെയ്യുക. മനസില്‍ ക്യത്യമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാനില്ല. ഏതെങ്കിലും പാര്‍ട്ടിയോട് കൂടുതല്‍ സ്നേഹമോ വെറുപ്പോ ഇല്ല. ആരുടെയെങ്കിലും അടുപ്പക്കാരനോ എതിരാളിയോ ആവാന്‍ താല്‍പ്പര്യമില്ല.

രാഷ്ട്രീയത്തില്‍ ഒതുങ്ങിക്കൂടിയാല്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഇല്ലാതാവും. ഡി.വൈ.എഫ്.ഐ വേദിയില്‍ സ്വന്തം നിലപാടാണ് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടായതുകൊണ്ട് വേദിയില്‍ കയ്യടിയുണ്ടായി. കാര്യങ്ങള്‍ മനസിലാക്കാത്തവര്‍ എതിര്‍ക്കുന്നു. ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ മാതൃകയാക്കിയാല്‍ അവരുടേതാണ് ഉത്തരവാദിത്തം.സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാവാനും ഉണ്ടാവാതിരിയ്ക്കാനും സാധ്യതയുണ്ടെന്നും ടൊവിനോ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

Popular this week