26.2 C
Kottayam
Wednesday, November 27, 2024

തിരുവനന്തപുരത്ത് എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര

Must read

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമായി ഉയരുന്നതിനിടെ തിരുവനന്തപുരത്ത് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര. തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചത്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ശബരിമല വിഷയം വീണ്ടും പ്രചാരണ ആയുധമാകുന്നത്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ കുഴപ്പമാണെന്ന് വരുത്തിതീര്‍ക്കാനാണ് എന്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷധിച്ചാണ് എന്‍എസ്എസ് നാമജപ ഘോഷയാത്ര യാത്ര നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ബജ്രംഗ് പൂനിയക്ക് വിലക്ക്

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (നാഡ) ആണ് വിലക്കേർപ്പെടുത്തിയത്. ഉത്തേജകപരിശോധനയ്ക്ക് വിസമ്മതിച്ചതിനും സാംപിൾ നൽകാത്തതിനാലുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു....

അതിതീവ്ര ന്യൂനമർദ്ദം ; കേരളത്തിൽ അഞ്ചുദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്....

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഭാര്യയുടെ പരാതിയില്‍ രാഹുൽ ജയിലില്‍;രണ്ടാഴ്ച റിമാൻഡ് ചെയ്ത് കോടതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് രാഹുലിനെ റിമാൻഡ് ചെയ്തത്. പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ്...

നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാം, ദിവ്യയുടെ പങ്ക് അന്വേഷിച്ചില്ല; സംശയമുന്നയിച്ച് ഭാര്യ ഹൈക്കോടതിയിൽ

കൊച്ചി: എ.ഡി.എം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ. ഇപ്പോൾ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കൊന്ന്...

'മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു', പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ്...

Popular this week