ഒടുവില്‍ തര്‍ക്കം അവസാനിച്ചു; ഏറ്റുമാനൂര്‍ ബി.ജെ.പിക്ക്, പൂഞ്ഞാര്‍ ബി.ഡി.ജെ.എസിന്

കോട്ടയം: ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ സീറ്റുകളില്‍ രണ്ടു എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ഒടുവില്‍ പരിഹരിച്ചു. നേരത്തെ ബിഡിജെ എസിന് നല്‍കിയിരുന്ന ഏറ്റുമാനൂര്‍ സീറ്റ് ബിജെപിക്ക് വിട്ടു നല്‍കി.

ഇവിടെ ബിജെപിക്ക് വേണ്ടി പത്രിക നല്‍കിയ ടി.എന്‍.ഹരികുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. ബിഡിജെ എസ് സ്ഥാനാര്‍ഥി എന്‍.ശ്രീനിവാസന്‍ പത്രിക പിന്‍വലിക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.

അതേസമയം പൂഞ്ഞാറില്‍ പത്രിക സമര്‍പ്പിച്ച ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യുവും മത്സര രംഗത്തുനിന്നു പിന്മാറും. ഇവിടെ ബിഡിജെഎസ് സ്ഥാനാര്‍ഥിയാകും ജനവിധി തേടുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News