തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിയുമായി കത്ത് ലഭിച്ചത്. പിണറായിക്കു പുറമേ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനും വധഭീഷണിയുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ ഇരുവരെയും വധിക്കുമെന്നാണ് കത്തിന്റെ ഉള്ളടക്കം. സംഭവത്തില്‍ റഹീം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീണര്‍ക്ക് പരാതി നല്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News