23.6 C
Kottayam
Monday, May 20, 2024

കൊറോണ സംശയം; ലിബിയയില്‍ നിന്ന് വന്ന യുവാവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍

Must read

കാസര്‍കോട്: ലിബിയയില്‍ നിന്നുവന്ന യുവാവിനെ കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊറോണയുടെ ലക്ഷണങ്ങളായ ചുമയും തൊണ്ടവേദനയും യുവാവിന് അനുഭവപ്പെട്ടിരുന്നു.

കൂടാതെ യുവാവിന് ചൈനയില്‍ നിന്നുള്ള മറ്റൊരു യുവാവുമായി കുറച്ചു സമയം സമ്പര്‍ക്കം ഉള്ളതിനാല്‍ മുന്‍കരുതലിനന്റെ ഭാഗമായുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

യുവാവിന്റെ തൊണ്ട സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ യുവാവിനെ വീട്ടില്‍ നിരീക്ഷണത്തിനായി വിട്ടയക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week