25.5 C
Kottayam
Monday, September 30, 2024

ലതികയ്ക്ക് പിന്നിൽ സി.പി.എം തിരക്കഥ, ആഞ്ഞടിച്ച് മുല്ലപ്പള്ളി

Must read

തിരുവനന്തപുരം: സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികാ സുഭാഷിന്റെ നടപടിക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി. ലതികാ സുഭാഷ് കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.

ചിലരുമായി ഗൂഡാലോചന നടത്തി. ലതിക കോൺഗ്രസ് പാർട്ടിക്ക് മുറിവുണ്ടാക്കി. ഈ തിരക്കഥയിൽ സിപിഎമ്മിന് പങ്കുണ്ട്. മാപ്പ് അർഹിക്കാത്ത കുറ്റമാണ് ലതിക ചെയ്തത്. സിപിഎമ്മിന്റെ തിരക്കഥയായിരുന്നു ലതികയുടെ സ്ഥാനാർത്ഥിത്വം. വാളയാർ അമ്മയ്ക്ക് ധർമ്മടത്ത് പിന്തുണ കൊടുക്കണോയെന്ന് പാർട്ടി നേതാക്കളുമായി ആലോചിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന്റേത് കേരള ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനാർഥി പട്ടികയാണ്. പി സി ചാക്കോയുടെ മുന്നണി മാറ്റത്തിൽ ‘പോകാൻ തീരുമാനിച്ചാൽ മറ്റ് മാർഗ്ഗമില്ല’ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഏത് പാർട്ടിയിലും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. വൈപ്പിനിലെ പ്രശ്നം പാർട്ടി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week