അഹമ്മദാബാദ്: വാക്സിന്‍ കുത്തിവെയ്പ്പിന് ശേഷം ഗുജറാത്ത് കായിക മന്ത്രി ഈശ്വര്‍സിന്‍ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് മന്ത്രി വാക്സിന്‍ കുത്തിവയ്പ്പ് നടത്തിയിരുന്നു. പിന്നാലെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.
ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 13നാണ് മന്ത്രി പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. അതേസമയം ഇന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
ഇന്ന് എന്റെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവായി. കഴിഞ്ഞ കുറച്ച് ദിവസം മുന്‍പ് ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ കൊവിഡ് പരിശോധന നടത്തണം. ഞാന്‍ നല്ല അരോഗ്യത്തോടെ തന്നെ ഇരിക്കുന്നു. എല്ലാവരോടും നന്ദി- ഗുജറാത്തി ഭാഷയില്‍ അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,492 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 11,409,831 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതിയതായി 131 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 158,856 ആയി. 24 മണിക്കൂറിനിടെ 20,191 പേര്‍ കോവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 96.68 ശതമാനമായി.
രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം മൂന്നേകാല്‍ കോടി കടക്കുകയും ചെയ്തു. പുതിയ കണക്കുകള്‍ പ്രകാരം ഇതുവരെ 3.29 കോടി പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.