ടെഹ്‌റാന്‍: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ഇറാനില്‍ 23 മലയാളി മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇറാനിലെ തീരനഗരമായ അസല്‍യൂവിലാണ് മലയാളികള്‍ ഉള്‍പ്പെടെ 23 പേര്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 17 പേര്‍ മലയാളികളും ശേഷിക്കുന്നവര്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഇവരെല്ലാം ഒരു മുറിയിലാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇറാനില്‍ കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഇവര്‍ക്ക് ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അവര്‍ അറിയിച്ചു.
മലയാളി മത്സ്യത്തൊഴിലാളികള്‍ നാലു മാസം മുമ്പാണ് മത്സബന്ധന വിസയില്‍ ഇറാനിലേക്ക് പോയത്. പേര്‍ഷ്യന്‍ കടലിലായിരുന്നു ഇവര്‍ മത്സ്യബന്ധനം നടത്തിയിരുന്നത്.