ഗിറ്റാറുപയോഗിച്ച് പാട്ടുപാടി അനശ്വര രാജന്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് ചുവട് വെച്ച് ‘തണ്ണീര്‍മത്തന്‍ ദിനങ്ങ’ളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജന്‍. പിന്നീട് അനശ്വരയെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. ബിജുമേനോന്റെ ആദ്യരാത്രി എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. അനശ്വരയുടെ പുതിയ ചിത്രം വാങ്ക് റിലീസിന് ഒരുങ്ങുകയാണ്.

സോഷ്യല്‍ മീഡിയയില്‍ താരം വളരെ സജീവമാണ്. അനശ്വര തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ അനശ്വര പുതിയതായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് തരംഗമായി മാറുന്നത്.

ഗിറ്റാറും കയ്യില്‍ പിടിച്ച് പാട്ടുപാടുന്ന അനശ്വരയാണ് വിഡിയോയില്‍ കാണാനാകുന്നത്. മോഹന്‍ലാല്‍ ചിത്രമായ ഗ്രാന്‍ഡ് മാസ്റ്ററിലെ അകലെയോ നീ അകലെയോ എന്ന ഗാനമാണ് അനശ്വര ഗിറ്റാറുപയോഗിച്ച് ആലപിക്കുന്നത്. വീഡിയോയ്ക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News