EntertainmentNews

അമ്മയ്ക്ക് ഇന്ന് മധുര പതിനാറ്; അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്‍

അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഫെബ്രുവരി 29 ആണ് ചാക്കോച്ചന്റെ അമ്മ മോളിയുടെ പിറന്നാള്‍ ദിനം. നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയ്ക്ക് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചാക്കോച്ചന്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

‘ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ശക്തരായ സ്ത്രീകളില്‍ ഒരാള്‍. ജീവിതത്തിലെ കാഠിന്യമേറിയ പരീക്ഷണങ്ങളെ ധീരമായി നേരിട്ടുകൊണ്ട് ഉറച്ചു നിന്നു. തന്റെ മൂല്യങ്ങളും ഗുണങ്ങളും ഉയര്‍ത്തിപ്പിടിച്ചു. ചിരിക്കുന്ന മുഖത്തിന് പിന്നില്‍ ഏതെല്ലാം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. കുടുംബത്തിലെ നെടുംതൂണും ഞങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണിയുമാണ്. ഞാന്‍ കുറച്ചെങ്കിലും നല്ലൊരു വ്യക്തിയാണെങ്കില്‍ അതിന് ഈ സ്ത്രീയോടാണ് ഞാന്‍ കടപ്പെട്ടിരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ അമ്മ… നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന ദിവസമായതുകൊണ്ട് തന്നെ അമ്മയ്ക്ക് ഇപ്പോള്‍ മധുരപതിനാറാണ്. ഒരുപാട് സ്നേഹം, ഉമ്മകള്‍. ലോകത്തിലെ ഏല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങള്‍ക്കും അര്‍ഹയാണ് അമ്മ…’ ചാക്കോച്ചന്‍ കുറിച്ചു.

ചാക്കോച്ചന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ അടക്കം നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തി.രണ്ടും ചിത്രങ്ങളാണ് അമ്മയുടെ പിറന്നാല്‍ ദിനത്തില്‍ ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറുപ്പത്തില്‍ അമ്മയ്ക്കൊപ്പം ചാക്കോച്ചനും സഹോദരിയും നിര്‍ക്കുന്നതും. സഹോദരിയുടെ മക്കള്‍ക്കൊപ്പം ചാക്കോച്ചന്റെ മകന്‍ ഇസക്കുട്ടനെ അമ്മ മടിയില്‍ ഇരുത്തിയിരിക്കുന്നതും.

https://www.instagram.com/p/B9HupwxH1mO/?utm_source=ig_web_copy_link

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button