തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിനിമാതാരം വിനു മോഹന്‍. യുവമോര്‍ച്ചാ നോതാവായിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് തൃത്താലയിലേക്ക് മാറിയതാണ് പുതിയൊരു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാന്‍ കാരണം.
കൊട്ടാരക്കരയില്‍ 2016 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജേശ്വരി രാജേന്ദ്രന്‍ സിപിഎമ്മിന്റെ ഐഷ പോറ്റിയോട് പരാജയപ്പെട്ടിരുന്നു. രണ്ട് തവണ മതേസരിച്ചവരെ ഇക്കുറി മാറ്റിയതോടെ ഐഷ പോറ്റിക്ക് മത്സരിക്കാന്‍ കഴിയില്ല. പകരം സിപിഎം മുന്‍ എംപിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെഎന്‍ ബാലഗോപാല്‍ ആണ് ഇത്തവണ ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി. ബിജെപിക്കോ കോണ്‍ഗ്രസിനോ വിജയപ്രതീക്ഷ ഉള്ള മണ്ഡലമല്ല ഇടത് കോട്ടയായ കൊട്ടാരക്കര. എന്നാല്‍ സിപിഎമ്മിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് രണ്ടുകൂട്ടരുടേയും ശ്രമം.
15 സീറ്റുകളിലാണ് ഇത്തവണ ബിജെപി മത്സരിക്കുന്നത്. തിരുവനന്തപുരം, നേമം, കഴക്കൂട്ടം, പാലക്കാട്, കാസര്‍കോട് തുടങ്ങി മണ്ഡലങ്ങളില്‍ വലിയ വിജയ പ്രതീക്ഷയാണ് ഉള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ കരുത്തരും ജനപ്രിയരായ സിനിമാതാരങ്ങളും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിച്ചതും, ഏഴ് സീറ്റുകളില്‍ രണ്ടാമതെത്താന്‍ കഴിഞ്ഞതും ബിജിപിയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.