EntertainmentNews

രണ്ടാമതും അമ്മയായ സന്തോഷം പങ്കുവെച്ച് നടി സംവൃത സുനില്‍

രണ്ടാമതും അമ്മയായ സന്തോഷം പങ്കുവെച്ച് മലയാളത്തിന്റെ പ്രിയനടി സംവൃത സുനില്‍. ആദ്യത്തേതുപോലെ തന്നെ രണ്ടാമത്തേതും ആണ്‍കുഞ്ഞാണ്. രണ്ടാമതും മകന്‍ പിറന്ന സന്തോഷം താരം ഇന്‍സ്റ്റഗ്രാമിലൂ
ടെയാണ് പങ്കുവച്ചത്.

മകന്‍ അഗസ്ത്യയ്ക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. പിറന്നാള്‍ സമ്മാനമായി അവന് ഒരു കുഞ്ഞ് സഹോദരനെ കിട്ടിയിരിക്കുകയാണ്. ഫെബ്രുവരി 20 നാണ് രുദ്ര എന്ന് പേരിട്ടിരിക്കുന്ന മകന്‍ ജനിച്ചതെന്നും പോസ്റ്റില്‍ സംവൃത പറയുന്നു.

ഒരു അച്ഛനും അമ്മയും രണ്ട് മക്കളുമുള്ള ഒരു ചിത്രവും സംവൃത കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു. കുഞ്ഞ് ജനിച്ച വാര്‍ത്ത വരുന്നത് വരെ താരം ഗര്‍ഭിണിയാണെന്ന വിവരം പുറംലോകം അറിഞ്ഞിരുന്നില്ല.

2012 ലാണ് സംവൃതയും അഖില്‍ ജയരാജും വിവാഹിതരായത്. യുഎസില്‍ എന്‍ജീനിയറായ ഭര്‍ത്താവിനൊപ്പം സംവൃതയും അവിടെ സ്ഥിരതമാസമാക്കുകയായിരുന്നു. 2015 ഫെബ്രുവരി 21 ന് ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണിയായി അഗസ്ത്യ ജനിച്ചു.

ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് സംവൃത സുനില്‍. വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടുനിന്ന സംവൃത വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button