27.8 C
Kottayam
Thursday, May 23, 2024

കിണറ്റില്‍ വീണ വളര്‍ത്തു കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മക്ക് ദാരുണാന്ത്യം

Must read

പാലക്കാട്: കിണറ്റില്‍ വീണ വളര്‍ത്തു കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മക്ക് ദാരുണാന്ത്യം. കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ കിണറ്റില്‍ വീണു മരിക്കുകയായിരുന്നു. പാലക്കാട് കോട്ടായി കമ്പക്കുളം വീട്ടില്‍ രാജേഷിന്റെ ഭാര്യ ശോഭനയെയാണ് വീടിനു മുന്‍വശത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പാലക്കാട് നിന്ന് അഗ്‌നി രക്ഷ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കിണറ്റില്‍ വീണ കോഴിയേയും രക്ഷിക്കാന്‍ ഉപയോഗിച്ച കൊട്ടയും കണ്ടെത്തുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് രാജേഷാണ് ഭാര്യയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week