31.7 C
Kottayam
Thursday, April 25, 2024

മതിയായ യാത്രാരേഖകളില്ല.13 ബുദ്ധഭിക്ഷുകള്‍ക്ക് യാത്രാവിലക്ക്‌

Must read

ജയ്പുര്‍: പാക്കിസ്ഥാനിലേക്കു പോകുന്നതിനുള്ള മതിയായ രേഖകളില്ലാതെ തായ്‌ലന്‍ഡില്‍ നിന്നു ഫ്രാന്‍സിലേക്കു കാല്‍നടയായി സമാധാനയാത്ര പോകുകയായിരുന്ന 13 ബുദ്ധഭിക്ഷുക്കളെ ബാഡ്‌മേറില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ത്യയിലും പാക്കിസ്ഥാനിലും പ്രവേശിക്കുന്നതിനുള്ള വീസ ഇവര്‍ക്കുണ്ട്.

യാത്രപോകുന്ന റൂട്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങളോ നിയന്ത്രണങ്ങളുള്ള അതിര്‍ത്തി പ്രദേശമായ ബാഡ്‌മേര്‍ വഴി പാക്കിസ്ഥാനിലേക്കു പോകുന്നതിനോ ഉള്ള രേഖകളോ ഇവരുടെ പക്കലില്ല. ജില്ലാ ഭരണാധികാരികളുടെ അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കാനാവില്ല. ആവശ്യമായ അനുമതി നേടാന്‍ കഴിഞ്ഞാല്‍ ഭിക്ഷുക്കളെ യാത്ര തുടരാന്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week