25.8 C
Kottayam
Wednesday, October 2, 2024

മുകേഷ് അംബാനിയുടെ വീടിന് മുന്നിലെ സ്ഫോടക വസ്തു നിറച്ച കാര്‍; ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷ് ഉള്‍ ഹിന്ദ്

Must read

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്‍പില്‍ സ്ഫോടക വസ്തു നിറച്ച കാര്‍ പാര്‍ക്ക് ചെയ്ത സംഭവത്തില്‍ ജെയ്ഷ് ഉള്‍ ഹിന്ദ് ഉത്തരവാദിത്വം ഏറ്റെടുത്തു. ഇപ്പോള്‍ നടന്നത് ട്രെയിലറാണെന്നും സംഘടനയ്ക്ക് പണം നല്‍കിയില്ലെങ്കില്‍ മക്കളെ കൊലപ്പെടുത്തുമെന്നും സംഘടന ഭീഷണിപ്പെടുത്തി.

ബിജെപിക്കും ആര്‍എസ്എസിനും ആത്മാവ് വിറ്റ കോര്‍പ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കളെന്നും ഇസ്രയേല്‍ ഏംബസിക്ക് മുന്‍പില്‍ ബോംബ് വച്ചിട്ടും ആര്‍ക്കും തങ്ങളെ പിടികൂടാനായില്ലെന്നും സംഘടന അവകാശപ്പെട്ടു.

20 ജലാറ്റിന്‍ സ്റ്റിക്ക് നിറച്ച സ്‌കോര്‍പ്പിയോ കാറാണ് അംബാനിയുടെ വീടിനു മുമ്പില്‍ നിന്നു കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ദുരൂഹസാഹചര്യത്തില്‍ വാഹനം ആദ്യം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍...

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ...

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നു; 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സ്ഥിരീകരണം

ജറൂസലേം: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ബുധനാഴ്ച നൂറിലധികം മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം. ഇതിനിടെ ലെബനനില്‍ ഇസ്രയേലിന്റെ സൈനിക നടപടികള്‍ 36 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്....

Popular this week