23.5 C
Kottayam
Saturday, October 12, 2024

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

Must read

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ആഴ്ചകളില്‍ പാലരുവി – വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വരികയും അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയില്‍ മെമ്മു സര്‍വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവരെ ഡല്‍ഹിയില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നെന്നും എംപി വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ സ്‌പെഷ്യല്‍ സര്‍വീസായിട്ടാണ് മെമു ഓടുക. പുനലൂര്‍ മുതല്‍ എറണാകുളം വരെയുള്ള റൂട്ടില്‍ പുതിയ റാക്ക് ലഭ്യമാകുന്ന മുറക്ക് സര്‍വീസ് ആരംഭിക്കുന്നതായിരിക്കും.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ വേണാട് എക്‌സ്പ്രസില്‍ നിന്ന് മൂന്ന് യാത്രികരാണ് തിരക്ക് മൂലം കുഴഞ്ഞ് വീണത്. പിന്നാലെ നിരവധിപ്പേരാണ് പുതിയ മെമു വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. വാതില്‍പ്പടികളിലും ശുചിമുറികളിലും ഉള്‍പ്പെടെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായതായി യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ വേണാട് എക്സ്പ്രസില്‍ കൂടുതല്‍ കോച്ച് അനുവദിക്കണമെന്ന ആവശ്യവുമായി റെയില്‍വേ മന്ത്രി വി അബ്ദുറഹിമാന്‍ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം

ഇടുക്കി: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി നിരങ്ങി ഇറങ്ങി വീടിനു മുകളിലേക്ക് മറിഞ്ഞു. വീട് പൂർണമായും തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനാൽ വലിയ ദുരന്തം ഒഴിവായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറ...

എട്ട് മുൻ ലോക്കൽ സെക്രട്ടറിമാർ അടക്കം എറണാകുളത്ത് 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം...

ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ വീണു

ആലപ്പുഴ: ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള കുഴിയിൽ കാർ വീണു. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻ്റ് ഡോക്ടർമാരായ മിഥു സി വിനോദ്, രാജലക്ഷ്മി എന്നിവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ...

അമ്മയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ലോറിയിടിച്ചു ബസിനടിയിൽപ്പെട്ടു; യുവാവ് മരിച്ചു

ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുതന കുറ്റിശ്ശേരിൽ ഷാജൻ ചാക്കോയുടെ മകൻ സുബിൻ ഷാജൻ (26) ആണ് മരിച്ചത്. ദേശീയപാതയിൽ കരിയിലക്കുളങ്ങര പെട്രോൾ പമ്പിനു സമീപം ആറാം തീയതി വൈകിട്ട്...

റോഡ് ക്രോസ് ചെയ്യവേ സ്കൂട്ടർ ഇടിച്ചു, തെറിച്ച് വീണ വയോധികന് മേൽ ബസ് കയറി; കുന്നംകുളത്ത് 62 കാരന്‍ മരിച്ചു

കുന്നംകുളം: തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍  പന്തല്ലൂരില്‍ സ്‌കൂട്ടര്‍ ഇടിച്ച് റോഡില്‍ വീണ വയോധികന്‍ ബസ് കയറി മരിച്ചു. ചൊവ്വന്നൂര്‍ പന്തല്ലൂര്‍ സ്വദേശി ശശി (62)യാണ് മരിച്ചത്. ഇന്നലെ രാത്രി 8:30 യോടെയാണ് അപകടം...

Popular this week