KeralaNews

താമസിയ്ക്കാൻ മുറി ലഭിയ്ക്കുന്നില്ലെന്ന പരാതിയുമായി ചെെനാക്കാരൻ കമ്മീഷണർ ഓഫീസിലെത്തി, വിദേശിയെ എസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് പോലീസ്

തിരുവനന്തപുരം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ താമസിക്കാൻ മുറി ലഭിക്കുന്നില്ലെന്ന പരാതിയുമായി സമീപിച്ച ചൈനക്കാരനെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് പൊലീസ്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലെത്തിയ ജിഷോയു ഷാഓയെയാണ് ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർ‌ഡിൽ പ്രവേശിപ്പിച്ചത്. 25 വയസ്സുള്ള ഇയാൾക്ക് രോഗലക്ഷണങ്ങളില്ല. ശരീര സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. പരിശോധനാഫലം വരുന്നതുവരെ ഐസലേഷൻ വാർഡിൽ പാർപ്പിക്കും. ഈ വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചു.

ജനുവരി 23ന് ഡൽഹിയിലെത്തിയ ഇയാൾ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെത്തിയത്. താമസിക്കാൻ മുറി അന്വേഷിച്ച് ഹോട്ടലുകൾ കയറിയിറങ്ങിയെങ്കിലും ചൈനക്കാരനായതിനാൽ നൽകിയില്ല. തുടർന്നു സഹായം അഭ്യർഥിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. സ്പെഷൽ ബ്രാഞ്ച് പൊലീസ് ആരോഗ്യവകുപ്പ് അധികൃതരെയും കലക്ടറുടെ ഓഫിസിനെയും വിവരം അറിയിച്ചു. ഡിഎംഒയുടെ നിർദേശം അനുസരിച്ചാണ് ഐസലേഷൻ വാർഡിലേക്ക് മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button