29.7 C
Kottayam
Saturday, June 13, 2026

കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ല ,ആദ്യഘട്ട കണക്കെടുപ്പ് മെയ് ഒന്നുമുതൽ 30 വരെ, ഉത്തരം നൽകേണ്ട ചോദ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു

Must read

തിരുവനന്തപുരം.രണ്ടുഘട്ടമായി നടക്കുന്ന രാജ്യത്തിലെ ജനസംഖ്യാ കണക്കെടുപ്പുമായി (സെൻസസ് 2021) ബന്ധപ്പെട്ട് സംസ്ഥാനത്ത് നടപ്പാക്കേണ്ട വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായ ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തി.

സെൻസസ് പ്രവർത്തനങ്ങളും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) പ്രവർത്തനങ്ങളും രണ്ടാണെന്നും എൻ.പി.ആർ പുതുക്കലുമായി ബന്ധപ്പെട്ട ചോദ്യാവലി കേരളത്തിൽ ശേഖരിക്കുന്നില്ലെന്നും ജനങ്ങൾക്ക് വ്യക്തത വരുത്തിനൽകാൻ ജില്ലാ കളക്ടർമാർ പ്രത്യേക ശ്രദ്ധപുലർത്തണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.

എൻ.പി.ആറുമായി ബന്ധപ്പെട്ട ചോദ്യാവലി സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. ഇക്കാര്യങ്ങൾ സർക്കാർ വീണ്ടും സ്പഷ്ടീകരിച്ചിട്ടും ചിലർ ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ വ്യക്തത വരുത്തണം.
സെൻസസിന്റെ ആദ്യഘട്ടമായ വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പും 2020 മെയ്് ഒന്നു മുതൽ 30 വരെ നടത്തും. രണ്ടാംഘട്ടമായ പോപുലേഷൻ എന്യുമറേഷൻ 2021 ഫെബ്രുവരി ഒൻപതു മുതൽ 28 വരെ നടത്തും.

രാജ്യത്ത് ആദ്യമായി നടത്തുന്ന മൊബൈൽ ആപ്പ് വഴിയുള്ള ഡിജിറ്റൽ ജനസംഖ്യ വിവരശേഖരണം സംസ്ഥാനത്ത് നൂറുശതമാനം വിജയമാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു.
10 വർഷത്തിലൊരിക്കൽ രാജ്യത്ത് നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിൽ ശേഖരിക്കുന്ന നമ്മുടെ ഓരോരുത്തതുടെയും സാമ്പത്തിക-സാമൂഹിക-വ്യക്തിഗത വിവരങ്ങൾ നമ്മുടെ നാടിന്റെ അടുത്ത 10 വർഷത്തേക്കുള്ള വികസന പ്രവർത്തനങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായകമാണ്. പാർലമെൻറിലേക്കും നിയമസഭകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കുമുള്ള മണ്ഡല പുനർനിർണയത്തിനും സംവരണത്തിനുമടക്കം ആശ്രയിക്കുന്ന പ്രധാന വിവരസ്രോതസ് ആയതിനാലും ജനസംഖ്യാ കണക്കെടുപ്പുമായി എല്ലാ ജനങ്ങളെയും സഹകരിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി കളക്ടർമാർക്ക് നിർദേശം നൽകി.

- Advertisement -

സെൻസസ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായ വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പുമായി (ഹൗസ് ലിസ്റ്റിംഗ് ആൻറ് ഹൗസിംഗ് സെൻസസ്) ബന്ധപ്പെട്ട് 31 ചോദ്യങ്ങൾ അടങ്ങുന്ന ചോദ്യാവലി സർക്കാർ വിജ്ഞാപനത്തിലൂടെ പുറപ്പെടുവിച്ചിട്ടുണ്ട്.
ചോദ്യങ്ങൾ ഇവയാണ്: കെട്ടിട നമ്പർ, സെൻസ്സ് വീടിന്റെ നമ്പർ, സെൻസസ് വീടിന്റെ നിലം ഭിത്തി മേൽക്കൂര എന്നിവയ്ക്കുപയോഗിച്ച പ്രധാന സമാഗ്രികൾ, സെൻസ്സ് വീടിന്റെ ഉപയോഗം, സെൻസ്സ് വീടിന്റെ അവസ്ഥ, കുടുംബത്തിന്റെ നമ്പർ, കുടുംബത്തിൽ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം, കുടുംബനാഥന്റെ/നാഥയുടെ പേര്, ആണോ പെണ്ണോ മുന്നാം ലിംഗമോ, കുടുംബ നാഥൻ പട്ടിക ജാതിയോ/പട്ടിക വർഗമോ/മറ്റുളളവരോ, വീടിന്റെ ഉടമസ്ഥത, താമസിക്കുവാൻ ഈ കുടുംബത്തിന് മാത്രമായി കൈവശമുളള മുറികളുടെ എണ്ണം, ഈ കുടുംബത്തിൽ താമസിക്കുന്ന ദമ്പതികളുടെ എണ്ണം, പ്രധാന കുടിവെളള സ്രോതസ്സ്, കുടിവെളള സ്രോതസ്സിന്റെ ലഭ്യത, വെളിച്ചത്തിന്റെ പ്രധാന സ്രോതസ്സ്, കക്കൂസ് ഉണ്ട്/ഇല്ല, ഏതു തരം കക്കൂസ്, അഴുക്കു വെളളക്കുഴൽ സംബന്ധിച്ച്, പരിസരത്തു കുളിക്കാനുളള സൗകര്യം, അടുക്കളയുടെ ലഭ്യത എൽ.പി.ജി/പി.എൻ.ജി കണക്ഷൻ, പാചകത്തിന് പ്രധാനമായി ഉപയോഗിക്കുന്ന ഇന്ധനം, റേഡിയോ/ട്രാൻസിറ്റർ ഇവ ഉണ്ടോ, ടെലിവിഷൻ ഉണ്ടോ, ഇന്റർനെറ്റ് ലഭ്യത, കമ്പ്യൂട്ടർ/ലാപ് ടോപ്, ടെലിഫോൺ/മൊബൈൽ ഫോൺ/സ്മാർട്ട് ഫോൺ, െസെക്കിൾ/മോട്ടർ സൈക്കിൾ/സ്‌കൂട്ടർ/മോപ്പഡ്, കാർ/ജീപ്പ്/വാൻ, കുടുംബത്തിൽ ഉപയോഗിക്കുന്ന പ്രധാന ഭക്ഷ്യധാന്യം, മൊബൈൽ നമ്പർ (സെൻസസ് സംബന്ധമായ ആശയ വിനിമയങ്ങൾക്ക് മാത്രം).

- Advertisement -

യോഗത്തിൽ അഡീ: ഡയറക്ടർ ജനറൽ ആൻറ് സെൻസസ് കമീഷണർ ഓഫ് ഇന്ത്യ ജനാർദ്ദൻ യാദവ്, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, എ.ഡി.ജി.പി മനോജ് എബ്രഹാം, സെൻസസ് ഡയറക്ടർ ടി. മിത്ര, സെൻസസ് വകുപ്പുമായി ബന്ധപ്പെട്ട പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ, നഗരകാര്യ, ലാൻറ് റവന്യൂ, വനം എന്നീ വകുപ്പ് മേധാവികളും യോഗത്തിൽ സംബന്ധിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; കഴക്കൂട്ടത്ത് വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി

കഴക്കൂട്ടം: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. (CBI) ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി വിരട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ താമസിക്കുന്ന...

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്....

Popular this week