ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് കപില്‍ മിശ്ര. പാക്കിസ്ഥാന് രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ രാഷ്ട്രീയമാണ് അരവിന്ദ് കെജ്രിവാള് പ്രയോഗിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടിയുടെ പേര് മുസ്ലീം ലീഗ് എന്നാക്കി മാറ്റണമെന്നും കപില്‍ മിശ്ര ആവശ്യപ്പെട്ടു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 ശതമാനം വരുന്ന മുസ്ലീങ്ങളുടെ വോട്ടുറപ്പിക്കാന്‍ തീവ്രവാദികളെയും രാജ്യദ്രോഹികളെയും പിന്തുണയ്ക്കുന്ന നിലപാടാണ് ആം ആദ്മി പാര്‍ട്ടിക്കെന്നും കപില്‍ മിശ്ര ആരോപിച്ചു.
അഫ്സല് ഗുരുവിനെയും ബര്‍ഹാന്‍ വാനിയെയും ഉമര്‍ ഖാലിദിനെയും പിതാക്കന്മാരായി കരുതുന്നവര്‍ യോഗി ആദിത്യനാഥിനെ ഭയക്കേണ്ടി വരും. ഉത്തര്‍പ്രദേശിലെ പ്രതിഷേധക്കാര്‍ക്കും കലാപകാരികള്‍ക്കുമെതിരെ യോഗി ആദിത്യനാഥ് കര്‍ശന നടപടി എടുത്തിട്ടുണ്ട്. ഈ രാജ്യത്തെ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന നടപടികളാണ് യോഗി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കപില്‍ മിശ്ര അവകാശപ്പെട്ടു. എന്നാല്‍ അരവിന്ദ് കെജ്രിവാള് ജിന്നയുടെ രാഷ്ട്രീയമാണ് ചെയ്യുന്നതെന്നും കപില്‍ മിശ്ര പറഞ്ഞു.