31.1 C
Kottayam
Friday, May 3, 2024

സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ ഇന്റര്‍പോള്‍ നോട്ടീസ്

Must read

ന്യൂഡല്‍ഹി: സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരേ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഗുജറാത്ത് പോലീസിന്റെ അപേക്ഷയെ തുടര്‍ന്നാണ് രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ പെണ്‍കുട്ടികളെ ബന്ദിയാക്കി പീഡിപ്പിച്ച കേസില്‍ ഗുജറാത്ത് പോലീസ് നിത്യാനന്ദക്കെതിരേ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ആള്‍ദൈവം രാജ്യം വിടുകയായിരുന്നു.

ഡിസംബറില്‍ നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നെങ്കിലും അയാള്‍ രാജ്യം വിടുകയായിരുന്നു. ഇതിനിടെ ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിച്ചതായി വെബ്‌സൈറ്റ് വഴി പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ നിത്യാനന്ദ തങ്ങളുടെ രാജ്യത്തില്ലെന്ന് ഇക്വഡോര്‍ അറിയിച്ചു. എവിടെയാണെന്ന് അറിയില്ലെങ്കിലും പ്രഭാഷണ വീഡിയോകളുമായി ആള്‍ദൈവം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അടുത്തിടെയിറങ്ങിയ ഒരു വീഡിയോയില്‍ തന്നെ ആര്‍ക്കും തൊടാനാകില്ലെന്ന പ്രസ്താവനയും നിത്യാനന്ദ നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week