തിരുവനന്തപുരം: കൊവിഡ് ഭീതി നിലനില്‍ക്കെ നിയമസഭയില്‍ മാസ്ക് ധരിക്കാതെ സംസാരിച്ച എംഎല്‍എമാരെ ശാസിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. അംഗങ്ങള്‍ പലരും മാസ്ക് മാറ്റി സംസാരിക്കുന്നു. ഇത് ശരിയല്ല. ചിലര്‍ മാസ്ക് താഴ്ത്തി വെച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. നേരത്തെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊല്ലം എംഎല്‍എ മുകേഷ്, പീരുമേട് എംഎല്‍എ ബിജിമോള്‍, കൊയിലാണ്ടി എംഎല്‍എ കെ ദാസന്, നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ഭീതി ഇപ്പോഴും നിലനില്‍ക്കെയാണ് എംഎല്‍എമാരും മാസ്ക് ധരിക്കാതെ നിയമസഭയില്‍ എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News