മുത്തൂറ്റ് ഫിൻകോർപ്പ് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് മുത്തുറ്റ് ഫിൻകോർപ്പിലെ ‘ജീവനക്കാർ നോൺ ബാങ്കിംഗ് & പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ CITU വിന്റെ നേതൃത്യത്തിൽ 2020 ജനുവരി 1 മുതൽ തിരുവനന്തപുരം പുന്നൻ റോഡിലുള്ള മുത്തൂറ്റ് ഫിൻകോർപ് ഹെഡ് ഓഫീസിന് മുന്നിൽ അനിശ്ചിത കാല നിരാഹാര സമരം നടത്തുകയാണ്.
സംഘടന രൂപീകരിച്ചതിന്റെ പേരിൽ പ്രതികാര നടപടിയെന്നോണം യൂണിയൻ അംഗങ്ങളായ സിജിൻ മാത്യു മുരിക്കാശേരി ബ്രാഞ്ച്, സന്ധ്യ.കെ മുരിക്കാശ്ശേരി ബ്രാഞ്ച്, തോമസ് മാത്യു പൂക്കോട്ടുംപാടം ബ്രാഞ്ച് ,’ എന്നിവരെ അകാരണമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. സംഘടനയിൽ അംഗങ്ങളായി എന്ന ഒറ്റ കാരണത്താൽ ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങളായ “വാർഷിക ഇൻക്രിമെന്റ് , വേരിയബിൾ പേ” , എന്നിവ നിഷേധിച്ചിരിക്കുകയാണ് . യൂണിയൻ നേതാക്കാൻ മാരെ കള്ള കേസിൽ കുടുക്കി അടക്ക നടപടി സ്വീകരിച്ച് യൂണിയനെ ഇല്ലാതാക്കാനുള്ള മാനേജ്മെന്റിന്റെ മോഹം ജനാധ്യപത്യ വിരുദ്ധമാണ് . കേരളം പോലുള്ള സംസ്ഥാനത്ത് സ്വകാര്യ’ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പിൽ ട്രേഡ്’ യൂനിയൻ പ്രവർത്തനം അനുവദിക്കില്ല എന്ന നിലപാട് ഒരു കാരണ വശാലും അംഗീകരിക്കാൻ കഴിയില്ല. തൊഴിലാളികൾ നടത്തുന്ന ന്യായമായ സമരത്തിന് എല്ലാ വിഭാഗം ജീവനക്കാരുടെയും , പുരോഗമന പ്രസ്ഥാനങ്ങളുടെയും പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാൻ സംസ്ഥാനത്തിന്റെ തൊഴിൽ വകുപ്പിന്റെ തലവനായ ‘ലേബർ കമ്മീഷണർ അനുരഞ്ജന ചർച്ചകൾ 5 തവണ നടത്തിയിട്ടും അതിൽ ഒരു തീരുമാനം പോലും അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറാകാത്തത് ദാർഷ്ഠ്യ മാണ്. ഇതിനു മുമ്പിൽ മുട്ടുമടക്കാൻ സംഘടിത തൊഴിലാളി’ പ്രസ്ഥാനം സന്നദ്ധമല്ല.
മുത്തൂറ്റ് ഫിൻകോർപ്പ് എന്ന സ്ഥാപനത്തിന്റെ ഇന്നത്തെ വളർച്ചയിൽ തൊഴിലാളികൾ വഹിച്ച പങ്ക് വളരെ വലുതാണ്. തുടർന്നും സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനും വളർച്ചയ്ക്കും തൊഴിലാളി കളുടെ ഭാഗത്തു നിന്നും ആത്മാർത്ഥമായ സഹകരണം തുടർന്നും ഉണ്ടാകുമെന്നും , തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ മാനേജ്മെന്റ് സന്നദ്ധമാകണമെന്നും സി.ഐ. ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.