തിരുവനന്തപുരം: ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകളെ മോശമായി പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
സന്ധ്യ ശ്രീകുമാര്‍ നല്കിയ സ്വകാര്യ ഹര്‍ജിയില്‍ തിരുവനന്തപുരം എംപിക്കെതിരെ കോടതി നേരിട്ട് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ശശി തരൂര്‍ ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News