Home-bannerKeralaNewsRECENT POSTS

ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് നീക്കില്ല; പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് ഫിലിം ചേംബര്‍

കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നിഗം നടത്തിയ പരാമര്‍ശം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും അച്ചടക്ക നടപടി ഒഴിവാക്കില്ലെന്നും ഫിലിം ചേംബര്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ല. മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയ്ന്‍ മാറ്റാമെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.

ഷെയ്‌നെ സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് നല്‍കിയ കത്ത് പിന്‍വലിക്കേണ്ടെന്നും തീരുമാനിച്ചു. വിലക്ക് നീക്കുന്ന കാര്യത്തില്‍ അമ്മയുടെയും ഫെഫ്കയുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. ഒത്തുതീര്‍പ്പ് നീക്കം തുടരുന്നതിനിടെ പ്രകോപനകരമായ പ്രസ്താവനയുമായി ഷെയ്ന്‍ രംഗത്തെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button