27.8 C
Kottayam
Monday, May 27, 2024

36 റണ്‍സിന് ഓള്‍ഔട്ട്, നാണക്കേടിന്റെ 3 റെക്കോർഡുകളും ഇന്ത്യൻ ടീമിന് സ്വന്തം

Must read

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ഇന്നിങ്‌സ് സ്കോർ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. വിദേശ മണ്ണിലെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ് മറക്കാനാവാത്ത അനുഭവമായി ഇന്ത്യയ്ക്ക് മാറി. കൈയിലിരുന്ന കളി എങ്ങനെ കളഞ്ഞു കുളിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഓസീസിനെതിരായ ഇന്ത്യയുടെ പ്രകടനം.

ആദ്യ ഇന്നിംഗ്സില്‍ മേല്‍ക്കെ നേടിയ ശേഷം രണ്ടാം ഇന്നിംഗ്സില്‍ ബാറ്റേന്തിയ ഇന്ത്യയ്ക്ക് പക്ഷേ അപ്രതീക്ഷിത തിരിച്ചടി. വെറും 36 റൺസ് ആണ് ഇന്ത്യൻ ടീം സ്വന്തമക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. 1974-ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ 42 റണ്‍സിന് പുറത്തായതാണ് ഇതിനു മുന്‍പ് ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍.

ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഒരു ടീമിലെ ഒരാള്‍ പോലും രണ്ടക്കം കാണാതെ പുറത്താകുന്നത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇത് രണ്ടാം തവണ മാത്രമാണ്. 96 വർഷങ്ങൾക്ക് ശേഷം ആ റെക്കോർഡും ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. 1924ൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക 30 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോൾ ടീമിലെ ആർക്കും തന്നെ രണ്ടക്കം മറികടക്കാൻ സാധിച്ചില്ല.

ഇന്ത്യന്‍ താരത്തിനും മത്സരത്തില്‍ രണ്ടക്കം കടക്കാനായില്ല. 9 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 1955-ന് ശേഷം ടെസ്റ്റ് ചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറെന്ന നാണക്കേട് ഇന്ത്യയ്ക്ക് തന്നെ ചാര്‍ത്തിക്കിട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week