30.6 C
Kottayam
Wednesday, May 8, 2024

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Must read

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകാര്യം കല്ലമ്പള്ളി ശ്രുതി ഭവനില്‍ എം. ജോര്‍ജ് (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. ജോര്‍ജ് കുറച്ചുദിവസമായി അസുഖബാധിതനായി പേവാര്‍ഡില്‍ ചികിത്സയിലായിരുന്നു.

കൂട്ടിരിപ്പുകാരന്‍ പുറത്തു പോയ സമയത്താണ് പേവാര്‍ഡ് കെട്ടിടത്തിന് മുകളില്‍നിന്ന് ജോര്‍ജ് താഴേക്ക് ചാടിയത്. സംഭവസ്ഥലത്തുതന്നെ മരിച്ചു. തിരുവനന്തപുരം ആര്‍സിസിയിലെ ജീവനക്കാരനാണ് ജോര്‍ജ്. സുജയാണ് ഭാര്യ. മക്കള്‍: ശ്രുതി, ജെറിന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week