കൊല്ലം: കൊട്ടിയം ബൈപാസില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറി റോഡരികിലെ താഴ്ചയിലുള്ള കടയിലേക്ക് ഇടിച്ചുകയറി. സംഭവ സമയം റോഡില്‍ വഴിയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ബൈപാസ് റോഡില്‍ പാലത്തറ ജങ്ഷനിലായിരുന്നു അപകടം. എറണാകുളത്തുനിന്ന് കഴക്കൂട്ടത്തെ പ്ലാന്റിലേക്ക് ഗ്യാസ് സിലിണ്ടര്‍ കയറ്റിപ്പോകുകയായിരുന്ന ലോറി കാര്‍യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന തെരുവുവിളക്കിന്റെ തൂണും തകര്‍ത്ത് താഴ്ചയിലേക്ക് ഇറങ്ങുകയായിരുന്നു.
കടയുടെ മുന്നിലിരുന്ന കൂറ്റന്‍ ജനറേറ്ററും തകര്‍ന്നു. ലോറി ഡ്രൈവര്‍ നെടുമ്പാശ്ശേരി സ്വദേശി റിജോ (37) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരവിപുരം എസ്.ഐ നിത്യാസത്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News