24.6 C
Kottayam
Saturday, September 28, 2024

താന്‍ ട്രാന്‍സ്ജന്‍ഡറാണ്! വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി എലിയട്ട് പേജ്

Must read

താന്‍ ട്രാന്‍സ്ജന്‍ഡറാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി എലിയട്ട് പേജ്. മുന്‍പ് എല്ലന്‍ പേജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരം വെളിപ്പെടുത്തലിനു പിന്നാലെയാണ് പേരു മാറ്റിയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. ജൂണോ, അംബ്രല്ല അക്കാദമി തുടങ്ങിയ വര്‍ക്കുകളിലൂടെ ശ്രദ്ധേയയായ നടിയാണ് എലിയട്ട്. ഓസ്‌കര്‍ നാമനിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്.

”ഞാന്‍ ട്രാന്‍സ്ജന്‍ഡര്‍ ആണെന്ന് നിങ്ങളോട് പങ്കുവെക്കുന്നു. എന്റെ സര്‍വ്വനാമം പുല്ലിംഗമാണ്. പേര് എലിയട്ട് എന്നുമാണ്. ഇതെഴുതുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഇവിടെ, ജീവിതത്തിലെ ഇങ്ങനെയൊരു സ്ഥലത്ത് എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഈ യാത്രയില്‍ എന്നെ പിന്തുണച്ച മികച്ച വ്യക്തിത്വങ്ങള്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഒടുവില്‍, സ്വത്വത്തെ പിന്തുടരാന്‍ കഴിഞ്ഞതില്‍ എനിക്ക് എത്ര സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. ട്രാന്‍സ് സമൂഹത്തിലെ ഒരുപാട് പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈ ലോകത്തെ കൂടുതല്‍ സ്‌നേഹമുള്ളതാക്കുന്നതിനായി നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്കും ധൈര്യത്തിനും അനുകമ്പയ്ക്കും നന്ദി. കൂടുതല്‍ സമത്വ സുന്ദരമായ ഒരു സമൂഹത്തിനു വേണ്ടി കഴിയുന്നതൊക്കെ ഞാന്‍ ചെയ്യും.”- എലിയട്ട് കുറിച്ചു.

2007ല്‍ പുറത്തിറങ്ങിയ ജൂണോ എന്ന സിനിമയിലെ അഭിനയം എലിയട്ടിനെ ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2010ല്‍ പുറത്തിറങ്ങിയ സൈഫൈ ത്രില്ലര്‍ ഇന്‍സപ്ഷനില്‍ അടക്കം വേഷമിട്ട ഈ 33കാരി നിലവില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ സൂപ്പര്‍ ഹീറോ പരമ്പര അംബ്രല്ല അക്കാദമിയിലാണ് അഭിനയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week