ഒടുവില്‍ പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിനെയും കൊന്ന് സോ ഷ്യല് മീഡിയി. ചില മലയാളികളുടെ അക്കൗണ്ടുകളില്‍ കൂടിയാണ് ലതാ മങ്കേഷ്കറിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നത്. ‘ലതാ മങ്കേഷ്കര്‍ വിട വാങ്ങി’ യെന്ന പോസ്റ്റിന് ആയിരക്കണക്കിന് ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്.
അതേസമയം ലതാ മങ്കേഷ്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അവരുടെ ഓഫീസ് അറിയിച്ചു. മാധ്യമങ്ങളില്‍ കൂടി അപവാദപ്രചാരണം നടത്തുരതെന്നും ലതാ മങ്കേഷ്കറിന്റെ ഓഫീസ് അഭ്യര്‍ഥിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് ഗുരുതരാവസ്ഥയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ലതാ മങ്കേഷ്കറിന് സെപ്റ്റംബര്‍ 28 ന് 90 വയസ്സ് തികഞ്ഞു. ഹിന്ദിയില്‍ മാത്രം ആയിരത്തിലധികം ഗാനങ്ങള്‍ക്ക് ശബ്ദം നല്കിയ മങ്കേഷ്കറിന് 2001 ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്ന അവാര്‍ഡ് ലഭിച്ചു.