31.1 C
Kottayam
Saturday, May 18, 2024

ബാലുശേരിയില്‍ പീഡനത്തിനിരയായ ആറ് വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

Must read

കോഴിക്കോട്: ബാലുശേരിയില്‍ പീഡനത്തിനിരയായ നേപ്പാള്‍ സ്വദേശിനിയായ ആറ് വയസുകാരിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

ഗുരുതരമായ പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി ആശുപത്രി സൂപ്രണ്ടില്‍ നിന്നും വിവരങ്ങള്‍ തേടിയെന്നും വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ ബാലാവകാശ കമ്മീഷനും ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week