തിരുവനന്തപുരം: ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. തിരുവനന്തപുരത്തെ മരുതംകുഴിയിലുള്ള കോടിയേരി എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ ബംഗളൂരുവില്‍ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തുന്നത്. സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കര്‍ണാടക പോലീസും സിആര്‍പിഎഫും ഇഡി സംഘത്തിനൊപപ്പമുണ്ട്. ബിനീഷിന്റെ ബിസിനസ് പാര്‍ട്ടറായ അബ്ദുള്‍ ലത്തീഫിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. അതേസമയം, കസ്റ്റഡിയിലുള്ള ബിനീഷിനെ തുടര്‍ച്ചയായി ആറാം ദിവസമാണ് ഇഡി ചോദ്യം ചെയ്യുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News