31.7 C
Kottayam
Sunday, May 12, 2024

കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുമെന്ന് പഠനം

Must read

ന്യൂയോര്‍ക്ക്: കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതായി പഠനം. അമേരിക്കയില്‍ 5000 രോഗികളില്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. D614G എന്ന ജനിതക മാറ്റം കൊറോണ വൈറസിന്റെ മുള്ളുപോലുള്ള ആവരണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവ നമ്മുടെ കോശങ്ങളില്‍ തുളച്ചു കയറുമെന്നും പഠനത്തില്‍ പറയുന്നു.

കൊവിഡ് മാഹാമാരി പടര്‍ന്നുപിടിച്ച സമയത്ത് 71% രോഗികളിലും ഈ ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യമാണ് കണ്ടെത്തിയത്. ഹൂസ്റ്റണില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ 99.9 ശതമാനം പേരിലും ഈ വൈറസാണ് കണ്ടെത്തിയത്.

ഈ ജനിതക മാറ്റം അപൂര്‍വമാണെന്നും ഇത് രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കില്ലെന്നും പഠനത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week