31.1 C
Kottayam
Monday, April 29, 2024

കിടങ്ങൂര്‍ പീഡനം: മുഖ്യപ്രതിയും അറസ്റ്റില്‍

Must read

കോട്ടയം: കിടങ്ങൂരില്‍ പതിമൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍. ഒന്നാം പ്രതി ബെന്നിയെയാണ് മോനിപ്പള്ളിയില്‍ വച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ അഞ്ച് പ്രതികളും അറസ്റ്റിലായി.

കഴിഞ്ഞ രണ്ടു വര്‍ഷമായി അഞ്ചു പേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ ദേവസ്യ, റെജി, ജോബി, നാഗപ്പന്‍ എന്നിവരെ നേരത്തെ കിടങ്ങൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week