അട്ടപ്പാടിയില്‍ വീണ്ടും ഏറ്റുമുട്ടല്‍, ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഇന്ന് രാവിലെ മാവോയിസ്റ്റ് സംഘാംഗങ്ങള്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നതിനിടെയാണ് വീണ്ടും വെടിവയ്പ്പുണ്ടായത്. അട്ടപ്പാടിയിലെ മഞ്ചികണ്ടി ഉള്‍വനത്തിലുണ്ടായ വെടിവെപ്പില്‍ ഇന്നലെയാണ് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

കര്‍ണാടക സ്വദേശി ശ്രീമതി, തമിഴ്‌നാട് സ്വദേശികളായ എ.എസ് സുരേഷ്, കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകം എന്ന മാവോയിസ്റ്റിനും മറ്റൊരാള്‍ക്കും വെടിയേറ്റിരുന്നു. ഇവരെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവയ്പ്പുണ്ടായത്. ഇന്നലെ പെട്രോളിംഗിനിറങ്ങിയ നിലമ്പൂരില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News