തിരുവനന്തപുരം: സവാള വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. രണ്ടു ദിവസത്തിനകം രണ്ടു ടണ്‍ സവാള സംസ്ഥാനത്ത് എത്തിക്കുമെന്നും കിലോ 50 രൂപ നിരക്കില്‍ നല്‍കുമെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. നാഫെഡ് വഴി അധിക സവാള ഇറക്കുമതി ചെയ്ത് സപ്ലൈകോ വഴി വിതരണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.<
അതേസമയം സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 100 കടന്നു. മൊത്തവിതരണ കേന്ദ്രത്തില്‍ കിലോയ്ക്ക് 105 രൂപ വരെ വിലയുണ്ട്. നാട്ടിന്‍പുറങ്ങളിലെ ചെറുകിട കച്ചവട കേന്ദ്രങ്ങളിലെത്തുമ്പോള്‍ വില വീണ്ടും ഉയരും. ചെറിയ ഉള്ളിക്കും സമാനരീതിയില്‍ വിലക്കയറ്റം സംഭവിച്ചിട്ടുണ്ട്. കൊവിഡ് മൂലം പ്രതിസന്ധിയിലായ ജനത്തിന് വിലക്കയറ്റം ഇരുട്ടടിയായിരിക്കുകയാണ്.