കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവവത്തില്‍ തന്റെ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഡോ നജ്മ. രണ്ട് പേരുടെ കാര്യം മാത്രമാണ് താന്‍ പറഞ്ഞത്. നല്ലവരായ ഒരുപാട് പേര്‍ കളമശ്ശേരി ആശുപത്രിയിലുണ്ട്. മരണത്തിന്റെ ശവപ്പറമ്പായി മെഡിക്കല്‍ കോളേജിനെ ചിത്രീകരിക്കരുതെന്നും നജ്മ പറഞ്ഞു.
നജ്മ കെ.എസ്.യു പ്രവര്‍ത്തകയാണെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍, കളമശ്ശേരി ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്തു വന്ന ഡോ.നജ്മ തങ്ങളുടെ പ്രവര്‍ത്തകയല്ലെന്ന് കെഎസ്.യു വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് നജ്മ കളമശ്ശേരി ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന ദേശാഭിമാനി പത്രത്തിലെ വാര്‍ത്ത അടിസ്ഥാന രഹിതവും വില കുറഞ്ഞ രാഷ്ട്രീയ കളിയുടെ ഭാഗമവുമാണെന്നും കെഎസ്.യു എറണാകുളം അധ്യക്ഷന്‍ അലോഷ്യസ് സേവര്‍ ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News