നവജാതശിശുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചു. ഇറ്റലിയിലെ പലേമോ ആശുപത്രിയിലാണ് സംഭവം. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ദിവസമാണ് അമ്മ ആശുപത്രയിലെത്തിയത്. തുടര്‍ന്ന് ശിശുവിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈ സമയത്താണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ആശുപത്രി അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ച് വരികയാണ്. കുഞ്ഞ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News